---
title: "സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ചന്തകൾ ഇന്നുമുതല്‍"
english_title: "Supplyco"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170956/supplyco"
published_at: "2023-12-21T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583b11ed0c69_download_(1)_(12).jpeg"
keywords: []
---

# സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ചന്തകൾ ഇന്നുമുതല്‍

> **Lead Summary:**  **തിരുവനന്തപുരം**: സപ്ലൈകോയുടെ ക്രിസ്മസ് _ പുതുവത്സര ചന്തകൾ ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്.

## Article Content

 **തിരുവനന്തപുരം**: സപ്ലൈകോയുടെ ക്രിസ്മസ് _ പുതുവത്സര ചന്തകൾ ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്.

ഇന്നുമുതൽ 30-ാം തീയതി വരെയാണ് ഫെയറുകളുടെ പ്രവർത്തനം. സബ്സിഡി ഉള്ള സാധനങ്ങൾക്ക് പുറമേ നോൺ സബ്സീഡി സാധനങ്ങൾ 5% മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ആളുകൾക്ക് ഫെയറിൽ നിന്നു വാങ്ങാം. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും 30% വരെ വിലക്കുറവ് ഫെയറുകളിൽ ഉണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170956/supplyco)