---
title: "എം.എ.മുഹമ്മദ് ജമാൽ സാഹിബ് അന്തരിച്ചു "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170988/wayanad"
published_at: "2023-12-21T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583cab2aed4f_IMG-20231221-WA0014.jpg"
keywords: []
---

# എം.എ.മുഹമ്മദ് ജമാൽ സാഹിബ് അന്തരിച്ചു 

> **Lead Summary:** **വയനാട്**: മുട്ടിൽ വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും, സംസ്ഥാനമുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും, വയനാട് ജില്ലാ മുസ്ലിം ലീഗിൻ്റെ വൈസ് പ്രസിഡണ്ടുമായ എം.എ.മുഹമ്മദ് ജമാൽ സാഹിബ് നിര്യാതനായി.

## Article Content

**വയനാട്**: മുട്ടിൽ വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും, സംസ്ഥാനമുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും, വയനാട് ജില്ലാ മുസ്ലിം ലീഗിൻ്റെ വൈസ് പ്രസിഡണ്ടുമായ എം.എ.മുഹമ്മദ് ജമാൽ സാഹിബ് നിര്യാതനായി.

മുസ്ലീം ന്യൂനപക്ഷത്തിൻ്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ച സാമൂഹ്യ പ്രവർത്തകനായിരുന്നു. നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് വയനാട്ടിൽ നേതൃത്വം നൽകി. വാർധക്യ സഹജമായ രോഗങ്ങൾ കാരണം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170988/wayanad)