---
title: "യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല- പിന്നല്ലേ ഇപ്പോൾ: മുഖ്യമന്ത്രി"
english_title: "Youth congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171001/youth-congress"
published_at: "2023-12-21T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583d76ec5e20_404431444_871025021037989_5323688127708275447_n.jpg"
keywords: []
---

# യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല- പിന്നല്ലേ ഇപ്പോൾ: മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ ഇന്ന് പര്യടനം തുടരും. ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് പ്രവേശിച്ച നവകേരള യാത്രയുടെ ആദ്യ പരിപാടി വർക്കല മണ്ഡലത്തിലായിരുന്നു.

## Article Content

**തിരുവനന്തപുരം**: നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ ഇന്ന് പര്യടനം തുടരും. ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് പ്രവേശിച്ച നവകേരള യാത്രയുടെ ആദ്യ പരിപാടി വർക്കല മണ്ഡലത്തിലായിരുന്നു.

13 ജില്ലകളിലെയും പര്യടനം പൂർത്തിയാക്കിയാണ് ഇന്നലെ രാത്രിയോടെ നവകേരള യാത്ര തലസ്ഥാന ജില്ലയിലെത്തിയത്. വർക്കലയിൽ നടന്ന ആദ്യ പരിപാടിയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്.

വി ഡി സതീശന്റെ വെല്ലുവിളിയെ മുഖ്യമന്ത്രി പരിഹസിച്ചു. യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപ കാലത്ത് പേടിച്ചിട്ടില്ല, പിന്നല്ലേ ഇപ്പോഴെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

തനിക്ക് സതീശന്റെ അത്ര ധൈര്യമില്ലെന്നും മുഖ്യമന്ത്രി പരിഹാസരൂപേണ പറഞ്ഞു. തനിക്ക് ഭയമുണ്ടോ എന്ന് കെ സുധാകരനോട് ചോദിച്ചാൽ മതി. തോക്കിനെയും ഗുണ്ടകളെയും ഇക്കാലയളവിൽ നേരിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വർക്കലയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171001/youth-congress)