---
title: "നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട: 530 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ"
english_title: "Nedumbassery airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171004/nedumbassery-airport"
published_at: "2023-12-21T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583d91eef8d1_Cochin-916x514.jpg"
keywords: []
---

# നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട: 530 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

> **Lead Summary:** **കൊച്ചി**: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 530 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി മഹ്മൂദ് പിടിയിലായി.

## Article Content

**കൊച്ചി**: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 530 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി മഹ്മൂദ് പിടിയിലായി.

30 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്നലെ കരിപ്പൂരിലും സ്വർണക്കടത്ത് പിടികൂടിയിരുന്നു. 25 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയ കരിപ്പൂർ സ്വദേശി സിദ്ധിഖിനെയാണ് കസ്റ്റംസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171004/nedumbassery-airport)