---
title: "ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171048/iritty"
published_at: "2023-12-21T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583f433907fd_IMG-20231221-WA0025.jpg"
keywords: []
---

# ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** > **ഇരിട്ടി** : ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ "താലോലം" ഭിന്നശേഷി സംഗമം പരിപാടികൾ സംഘടിപ്പിച്ചു. ഭിന്നശേഷിസംഗമം പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ എ.കെ. രവീന്ദ്രൻ അധ്യക്ഷനായിരുന്നു.

## Article Content

> **ഇരിട്ടി** : ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ "താലോലം" ഭിന്നശേഷി സംഗമം പരിപാടികൾ സംഘടിപ്പിച്ചു. ഭിന്നശേഷിസംഗമം പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ എ.കെ. രവീന്ദ്രൻ അധ്യക്ഷനായിരുന്നു.

വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.സോയ, വികസന കാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.ബൾക്കീസ്, പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, വി.പി.അബ്ദുൾ റഷീദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ അശോകൻ എന്നിവർ പ്രസംഗിച്ചു . ഐ.സി.ഡി.എസ് സുപ്പർവൈസർ ജിസ്മി അഗസ്റ്റിൻ പദ്ധതി വിശദീകരണം നടത്തി. ഭിന്ന ശേഷിക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171048/iritty)