---
title: "ക്രിസ്മസ് സമ്മാനങ്ങളുമായി കരിക്കോട്ടക്കരി യുപി സ്കൂളിലെ വിദ്യാർത്ഥികൾ"
english_title: "Christmas gifts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171090/christmas-gifts"
published_at: "2023-12-21T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584151f32a12_IMG-20231221-WA0010.jpg"
keywords: []
---

# ക്രിസ്മസ് സമ്മാനങ്ങളുമായി കരിക്കോട്ടക്കരി യുപി സ്കൂളിലെ വിദ്യാർത്ഥികൾ

> **Lead Summary:** **കരിക്കോട്ടക്കരി**: ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് എ ഡി എസിയുവിന്റെ നേതൃത്വത്തിൽ കരിക്കോട്ടക്കരി സെൻ്റ് തോമസ് യുപി സ്കൂളിലെ കുട്ടികളും അധ്യാപകരും വിളമന പ്രൊവിഡൻസ് ഹോമിൽ എത്തി സമ്മാനങ്ങൾ കൈമാറി.

## Article Content

**കരിക്കോട്ടക്കരി**: ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് എ ഡി എസിയുവിന്റെ നേതൃത്വത്തിൽ കരിക്കോട്ടക്കരി സെൻ്റ് തോമസ് യുപി സ്കൂളിലെ കുട്ടികളും അധ്യാപകരും വിളമന പ്രൊവിഡൻസ് ഹോമിൽ എത്തി സമ്മാനങ്ങൾ കൈമാറി.

അവിടുത്തെ അന്തേവാസികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിച്ചും, കേക്ക് മുറിച്ചും സന്തോഷം പങ്കിട്ടു. പ്രധാനാധ്യാപിക എൻ. എസ്. സൂസമ്മ ക്രിസ്മസന്ദേശം നൽകി. അധ്യാപകരായ സി. ഡോളി,കെ ജെ എലിസബത്ത്, സീന ബിജു,രേഷ്നി ജോസ്, ജിസ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171090/christmas-gifts)