---
title: "മാമലക്കണ്ടത്ത് കിണറ്റിൽ വീണ ആനയെയും കുട്ടിയാനയെയും രക്ഷപ്പെടുത്തി കാട്ടിൽ വിട്ടു"
english_title: "Elephant "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171097/elephant"
published_at: "2023-12-21T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658418e68deb5_IMG-20231221-WA0012.jpg"
keywords: []
---

# മാമലക്കണ്ടത്ത് കിണറ്റിൽ വീണ ആനയെയും കുട്ടിയാനയെയും രക്ഷപ്പെടുത്തി കാട്ടിൽ വിട്ടു

> **Lead Summary:** **എറണാകുളം**: മാമലക്കണ്ടത്ത് കിണറ്റിൽ വീണ ആനയെയും കുട്ടിയാനയെയും രക്ഷപ്പെടുത്തി. മാമലക്കണ്ടത്ത് ജനവാസ മേഖലയിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് ആനയും കുട്ടിയാനയും കിണറ്റിൽ വീണത്.

## Article Content

**എറണാകുളം**: മാമലക്കണ്ടത്ത് കിണറ്റിൽ വീണ ആനയെയും കുട്ടിയാനയെയും രക്ഷപ്പെടുത്തി. മാമലക്കണ്ടത്ത് ജനവാസ മേഖലയിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് ആനയും കുട്ടിയാനയും കിണറ്റിൽ വീണത്.

അഞ്ചുകുടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് ആനയും കുട്ടിയും വീണത്. അധികം ആഴമില്ലാത്ത കിണറാണിത്. പുറത്തേക്ക് കയറാൻ ആന മണിക്കൂറുകളോളം സ്വയം പരിശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കരയ്ക്ക് കയറ്റുകയായിരുന്നു. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരുക്കേൽക്കുകയും ചെയ്തു.

പുറതത്തെത്തിച്ച ആനകളെ ആനക്കൂട്ടത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽ കയറ്റിവിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171097/elephant)