---
title: "'ഐ ക്വിറ്റ്'; ഗുസ്തി അവസാനിപ്പിച്ച്‌ സാക്ഷി മാലിക്"
english_title: "Sakshi malik "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171133/sakshi-malik"
published_at: "2023-12-21T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65844103e88b5_n5674443921703166055521a660eb3151a8806c6e9adb5e997ee45aa1d03af9de3de57d34022635125cb403.jpg"
keywords: []
---

# 'ഐ ക്വിറ്റ്'; ഗുസ്തി അവസാനിപ്പിച്ച്‌ സാക്ഷി മാലിക്

> **Lead Summary:** **ന്യൂഡല്‍ഹി:** ഒളിമ്ബിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഡല്‍ഹിയിലെ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് താരത്തിന്റെ പ്രഖ്യാപനം. തന്റെ ബൂട്ടുകള്‍ അഴിച്ച്‌ വച്ച്‌ നിറകണ്ണുകളുമായാണ് സാക്ഷി മാലിക് വാര്‍ത്താസമ്മേളനത്തിന്റെ വേദി വിട്ടിറങ്ങിയത്.

## Article Content

**ന്യൂഡല്‍ഹി:** ഒളിമ്ബിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഡല്‍ഹിയിലെ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് താരത്തിന്റെ പ്രഖ്യാപനം. തന്റെ ബൂട്ടുകള്‍ അഴിച്ച്‌ വച്ച്‌ നിറകണ്ണുകളുമായാണ് സാക്ഷി മാലിക് വാര്‍ത്താസമ്മേളനത്തിന്റെ വേദി വിട്ടിറങ്ങിയത്.

ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ്ങിനെ ദേശീയ ഗുസ്തി ഫെഡറേഷന്റെ (WFI) പ്രസിഡന്റായി തിരഞ്ഞെടുത്തതിനു പിന്നാലെയാണ് ഗുസ്തി അവസാനിപ്പിക്കുന്നതായി സാക്ഷി അറിയിച്ചത്.

വാര്‍ത്ത സമ്മേളനത്തിലെ വാക്കുകള്‍: ''ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തനു ബിസിനസ് പങ്കാളിയുമാണ് ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനാല്‍ ഞാൻ എന്റെ ഗുസ്തി കരിയര്‍ ഉപേക്ഷിക്കുന്നു.''- മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സാക്ഷി മാലിക് പ്രഖ്യാപിച്ചു.

പ്രസിഡന്റെ പദവിയിലേക്ക് ബ്രിജ്ഭൂഷന്റെ കുടുംബക്കാരെയോ വിശ്വസ്തരെയോ പരിഗണിക്കില്ലെന്ന് കായികമന്ത്രാലയം ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് നിറവേറ്റിയില്ലെന്നും സഞ്ജയ് സിങ് ബ്രിജ്ഭൂഷന്റെ വലംകൈയാണെന്നും സാക്ഷി മാലിക് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171133/sakshi-malik)