---
title: "കരിക്കോട്ടക്കരിയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി"
english_title: "Karikkottakkari "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171138/karikkottakkari"
published_at: "2023-12-21T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584470a3bfef_PicsArt_12-21-07.36.42.jpg"
keywords: []
---

# കരിക്കോട്ടക്കരിയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി

> **Lead Summary:** **കരിക്കോട്ടക്കരി:** വെന്തായാപ്പയിലെ അംഗനവാടിക്ക് സമീപം വാഴാംപ്ലാക്കൽ ദേവസ്യയുടെ പുരയിടത്തിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന രീതിയിലുള്ള വന്യമൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.വി. സിജേഷിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പരിശോധിച്ച സംഘം പുലിയുടെതാണെന്ന് സ്ഥിരീകരണം നൽകിയിട്ടില്ല.

## Article Content

**കരിക്കോട്ടക്കരി:** വെന്തായാപ്പയിലെ അംഗനവാടിക്ക് സമീപം വാഴാംപ്ലാക്കൽ ദേവസ്യയുടെ പുരയിടത്തിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന രീതിയിലുള്ള വന്യമൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.വി. സിജേഷിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പരിശോധിച്ച സംഘം പുലിയുടെതാണെന്ന് സ്ഥിരീകരണം നൽകിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171138/karikkottakkari)