---
title: "എം.എ മുഹമ്മദ് ജമാല്‍ സാഹിബിന്റെ നിര്യാണത്തില്‍ രാഹുല്‍ഗാന്ധി എം പി അനുശോചിച്ചു"
english_title: "Rahul gandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171142/rahul-gandhi"
published_at: "2023-12-21T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658449128137d_PicsArt_12-21-07.45.48.jpg"
keywords: []
---

# എം.എ മുഹമ്മദ് ജമാല്‍ സാഹിബിന്റെ നിര്യാണത്തില്‍ രാഹുല്‍ഗാന്ധി എം പി അനുശോചിച്ചു

> **Lead Summary:** **കല്‍പ്പറ്റ:** എം എ മുഹമ്മദ് ജമാല്‍ സാഹിബിന്റെ നിര്യാണത്തില്‍ രാഹുല്‍ഗാന്ധി എം പി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്. തന്റെ ജീവിതകാലത്ത് ആയിരക്കണക്കിന് കുട്ടികളുടെ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു ദീര്‍ഘദര്‍ശിയെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും വയനാട് മുസ്ലിം യത്തീംഖാന ഒരു പ്രശസ്ത സ്ഥാപനമായി മാറിയെന്ന് മാത്രമല്ല, അനേകര്‍ക്ക് ആശ്രയമായ ഒരു കുടുംബമായി മാറി. മുഹമ്മദ് ജമാല്‍ സാഹിബിന്റെ അഗാധമായ സഹാനുഭൂതിയും അനുകമ്പയും എക്കാലത്തും സ്മരിക്കപ്പെടും. തന്റെ സംരക്ഷണത്തിന് കീഴിലുള്ള കുട്ടികള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഉപകരണങ്ങളും വിഭവങ്ങളും ഉണ്ടെന്ന് ഉറപ്പാക്കുകയെന്ന കടമ അദ്ദേഹം നിര്‍വഹിച്ചുകൊണ്ടിരുന്നു.

## Article Content

**കല്‍പ്പറ്റ:** എം എ മുഹമ്മദ് ജമാല്‍ സാഹിബിന്റെ നിര്യാണത്തില്‍ രാഹുല്‍ഗാന്ധി എം പി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്. തന്റെ ജീവിതകാലത്ത് ആയിരക്കണക്കിന് കുട്ടികളുടെ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു ദീര്‍ഘദര്‍ശിയെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും വയനാട് മുസ്ലിം യത്തീംഖാന ഒരു പ്രശസ്ത സ്ഥാപനമായി മാറിയെന്ന് മാത്രമല്ല, അനേകര്‍ക്ക് ആശ്രയമായ ഒരു കുടുംബമായി മാറി. മുഹമ്മദ് ജമാല്‍ സാഹിബിന്റെ അഗാധമായ സഹാനുഭൂതിയും അനുകമ്പയും എക്കാലത്തും സ്മരിക്കപ്പെടും. തന്റെ സംരക്ഷണത്തിന് കീഴിലുള്ള കുട്ടികള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഉപകരണങ്ങളും വിഭവങ്ങളും ഉണ്ടെന്ന് ഉറപ്പാക്കുകയെന്ന കടമ അദ്ദേഹം നിര്‍വഹിച്ചുകൊണ്ടിരുന്നു.

പൂര്‍വവിദ്യാര്‍ഥികളില്‍ പലരും അദ്ദേഹത്തെ സ്‌നേഹവാത്സല്യത്താല്‍ ഒരു പിതാവായാണ് കണക്കാക്കിയിരുന്നത്. അദ്ദേഹത്തിന്റെ നിരന്തരമായ പ്രോത്സാഹനമാണ് അവരുടെ വിജയത്തിന് കാരണമെന്നത് ഹൃദയസ്പര്‍ശിയാണ്. മനുഷ്യരാശിക്കുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനം ഏറ്റവും ദുര്‍ബലരായവരെ സേവിക്കാന്‍ നമ്മെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അഭ്യുതകാംക്ഷികളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും എം പി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171142/rahul-gandhi)