---
title: "രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍"
english_title: "Two kilos of hashish Young man arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17115/two-kilos-of-hashish-young-man-arrested"
published_at: "2021-12-21T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c16286f37ad_Screenshot_2021-12-21-10-40-28-16_7352322957d4404136654ef4adb64504.jpg"
keywords: []
---

# രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

> **Lead Summary:** അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസിൽ നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. കാക്കനാട് സ്വദേശി മുഹമ്മദ് ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും കൊട്ടാരക്കരയ്ക്ക് സർവീസ് നടത്തുന്ന കല്ലട ബസിൽ നിന്നുമാണ് ഹാഷിഷ് പിടിച്ചെടുത്തത്. 

## Article Content

അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസിൽ നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. കാക്കനാട് സ്വദേശി മുഹമ്മദ് ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും കൊട്ടാരക്കരയ്ക്ക് സർവീസ് നടത്തുന്ന കല്ലട ബസിൽ നിന്നുമാണ് ഹാഷിഷ് പിടിച്ചെടുത്തത്. 

രാവിലെ ആറരയോടെ അങ്കമാലി കെ.എസ് ആർ ടി സി ബസ് സ്റ്റേഷനു സമീപത്തുവച്ച് റൂറൽ എസ് പി കെ. കാർത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബസ് തടഞ്ഞാണ് പ്രതിയെ പിടികൂടിയത്. പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ചാണ് ഹാഷിഷ് കടത്താൻ ശ്രമിച്ചത്. 

ബാംഗ്ലൂരിൽ നാലാം വർഷ നിയമ വിദ്യാർത്ഥിയാണ് മുഹമ്മദ്. ഇടപ്പള്ളിയിൽ കാത്തുനിൽക്കുന്ന ആൾക്ക് കൈമാറാനായിട്ടാണ് കൊണ്ടുവന്ന തെന്ന് പോലീസ് പറയുന്നു. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന് ബ്ലാംഗ്ലൂരിൽ വച്ച് കൈമാറ്റം ചെയ്യപ്പെട്ടതാണ് ഹാഷിഷ്.  ഇടപ്പള്ളിയിൽ കാത്തു നിന്ന എറണാകുളം സ്വദേശിയും പിടിയിലായിട്ടുണ്ട്.

നാർക്കോട്ടിക് സെൽ ഡിവൈഎസ് പി സക്കറിയാ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും അങ്കമാലി സി.ഐ സോണി മത്തായി, എസ് ഐ എൽദോ പോൾ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17115/two-kilos-of-hashish-young-man-arrested)