---
title: "കൈത്തറി വസ്ത്ര വിപണന മേളക്ക് കണ്ണൂരിൽ തുടക്കം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171159/kannur"
published_at: "2023-12-21T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658454037702d_IMG-20231221-WA0006.jpg"
keywords: []
---

# കൈത്തറി വസ്ത്ര വിപണന മേളക്ക് കണ്ണൂരിൽ തുടക്കം

> **Lead Summary:** കണ്ണൂർ: ക്രിസ്തുമസ് പുതുവത്സര കൈത്തറി വസ്ത്രപ്രദർശന വിപണന മേള കണ്ണൂർ പോലീസ് മൈതാനിയിൽ ആരംഭിച്ചു. കെ വി സുമേഷ് എംഎൽഎ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. മാറിയ കാലത്തെ അഭിരുചികൾക്കനുസരിച്ച് ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും മറ്റും വിപണ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കൈത്തറി സംഘങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ വിതരണ വില്പന സംരംഭങ്ങൾ എന്നിവർ യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

കണ്ണൂർ: ക്രിസ്തുമസ് പുതുവത്സര കൈത്തറി വസ്ത്രപ്രദർശന വിപണന മേള കണ്ണൂർ പോലീസ് മൈതാനിയിൽ ആരംഭിച്ചു. കെ വി സുമേഷ് എംഎൽഎ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. മാറിയ കാലത്തെ അഭിരുചികൾക്കനുസരിച്ച് ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും മറ്റും വിപണ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കൈത്തറി സംഘങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ വിതരണ വില്പന സംരംഭങ്ങൾ എന്നിവർ യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്, കൈത്തറി വികസന സമിതി പ്രതിനിധികൾ, വ്യവസായ കേന്ദ്രം, കൈത്തറി സംഘം ജീവനക്കാർ എന്നിവർ പങ്കെടുത്തു. കണ്ണൂരിലെ വിവിധ സംഘങ്ങൾക്ക് പുറമേ ജില്ലക്ക് പുറത്തുള്ള പ്രമുഖ കൈത്തറി സംഘങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഹാന്റെക്സ് ഹാൻവീവ് എന്നിവരുടെ സ്റ്റാളുകളുമുണ്ട്. 

കൈത്തറി സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ 20 ശതമാനം റിബേറ്റോടെ ലഭിക്കും. ദിവസേന നറുക്കെടുപ്പിലൂടെ സമ്മാനങ്ങളുമുണ്ട്. മേള 30ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171159/kannur)