---
title: "പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171166/arrested"
published_at: "2023-12-21T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65845644378b3_n5674751781703171542895034ada82d0149d21684579af26d2856ef43faba957f81bdec90b78df65923a9b.jpg"
keywords: []
---

# പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയില്‍

> **Lead Summary:** **കോട്ടയം: **പട്ടാപ്പകല്‍ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. അതിരമ്ബുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടില്‍ എ.വി. അഷറഫ് എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കോട്ടയം: **പട്ടാപ്പകല്‍ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. അതിരമ്ബുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടില്‍ എ.വി. അഷറഫ് എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മെഡിക്കല്‍ കോളജിന്‍റെ വരാന്തയില്‍ ഇരുന്ന വീട്ടമ്മയുടെ കൈയില്‍ നിന്നുമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വീട്ടമ്മ മയങ്ങിയ സമയമാണ് ഇയാള്‍ കുട്ടിയുമായി കടന്നുകളയാൻ ശ്രമിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171166/arrested)