---
title: "മുഖ്യമന്ത്രി ആക്രമണത്തിന് ആഹ്വാനം നല്‍കുന്നയാള്‍: ഗവര്‍ണര്‍"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171175/governor"
published_at: "2023-12-21T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65845c3fe3dfe_n5674789161703173118118ef4cfafca27fd65003abc1eb375d20da4f5237f10ec4daf76fd4bc42b6c3066b.jpg"
keywords: []
---

# മുഖ്യമന്ത്രി ആക്രമണത്തിന് ആഹ്വാനം നല്‍കുന്നയാള്‍: ഗവര്‍ണര്‍

> **Lead Summary:** **തിരുവനന്തപുരം:** ഗവര്‍ണറെ ആക്രമിക്കാൻ ആഹ്വാനം നല്‍കുന്നയാള്‍ എന്നില്‍ നിന്ന് ഒരു പ്രതികരണവും അര്‍ഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ആക്രമണത്തിന് ആഹ്വാനം നല്‍കുന്നയാളാണെന്നും ഗുണ്ടകളെയും അക്രമികളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗവര്‍ണര്‍ ആരോപിച്ചു. 

## Article Content

**തിരുവനന്തപുരം:** ഗവര്‍ണറെ ആക്രമിക്കാൻ ആഹ്വാനം നല്‍കുന്നയാള്‍ എന്നില്‍ നിന്ന് ഒരു പ്രതികരണവും അര്‍ഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ആക്രമണത്തിന് ആഹ്വാനം നല്‍കുന്നയാളാണെന്നും ഗുണ്ടകളെയും അക്രമികളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗവര്‍ണര്‍ ആരോപിച്ചു. 

തന്‍റെ കാര്‍ ആക്രമിക്കാൻ ഗുണ്ടകളെ വാടകയ്‌ക്ക് എടുത്തവരോട് മറുപടി പറയാനില്ല. ആരാണ് അവര്‍?. അവരെ അയച്ചത് അദ്ദേഹമാണോ അതോ മറ്റാരെങ്കിലുമാണോ?.

അങ്ങനെയുള്ള ഒരാളുമായി താൻ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനം കൊടുത്തിട്ടുള്ള സാമ്ബത്തിക ഉറപ്പുകള്‍ പാലിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171175/governor)