---
title: "ജമ്മു കശ്മീരില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരാക്രമണം; 3 സൈനികര്‍ക്ക് വീരമൃത്യു"
english_title: "Jammu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171181/jammu"
published_at: "2023-12-21T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584616daad2c_n5674825701703174391480917a8e8e311b4668eadf02c5d069da2bf0d92c24b733ea34ad9165ab0e595283.jpg"
keywords: []
---

# ജമ്മു കശ്മീരില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരാക്രമണം; 3 സൈനികര്‍ക്ക് വീരമൃത്യു

> **Lead Summary:** **കശ്മീർ:** പൂഞ്ചില്‍ സൈന്യത്തിന് നേരെ തീവ്രവാദി ആക്രമണം. സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ഒളിഞ്ഞിരുന്ന തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

## Article Content

**കശ്മീർ:** പൂഞ്ചില്‍ സൈന്യത്തിന് നേരെ തീവ്രവാദി ആക്രമണം. സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ഒളിഞ്ഞിരുന്ന തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പൂഞ്ചിലെ സുരന്‍കോട്ട് മേഖലയില്‍ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗാലിയില്‍ വെച്ചാണ് സൈനികര്‍ സഞ്ചരിച്ച ട്രക്കും ഒരു ജിപ്സിയും അക്രമിക്കപ്പെട്ടത്. പ്രദേശത്ത് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒരു മാസത്തിനിടെ പൂഞ്ചില്‍ സൈന്യത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171181/jammu)