---
title: "നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം; മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി"
english_title: "Rahul-gandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171191/rahul-gandhi"
published_at: "2023-12-21T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65846a1d2448f_n5674925601703176636611483fed6c14c720c40acb3de0ede96c27c7aa4bf5c13390d6d8e1a0666c7f5e3e.jpg"
keywords: []
---

# നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം; മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

> **Lead Summary:** **ന്യൂഡല്‍ഹി:** നിയമസഭാ തോല്‍വിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.

## Article Content

**ന്യൂഡല്‍ഹി:** നിയമസഭാ തോല്‍വിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും നേതാക്കള്‍ യാഥാര്‍ഥ്യം മറച്ചുവച്ച്‌ തെറ്റിദ്ധരിപ്പിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. അശോക് ഗെഹ്‌ലോട്ട്, കമല്‍നാഥ്, ദിഗ് വിജയ് സിംഗ്, ഭൂപേഷ് ബാഗേല്‍ എന്നിവര്‍ക്കു നേരെയാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.

സംസ്ഥാന നേതൃത്വങ്ങള്‍ നല്‍കിയ ഉറപ്പില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണമായും അവര്‍ക്ക് വിട്ടു നല്‍കി. എന്നാല്‍ യഥാര്‍ഥ സാഹചര്യം മനസിലാക്കാതെ ഊതി പെരുപ്പിച്ച വിവരങ്ങള്‍ നേതൃത്വത്തെ ധരിപ്പിച്ചെന്നും രാഹുല്‍ വിമര്‍ശിച്ചു. സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിമാരെയും രാഹുല്‍ കുറപ്പെടുത്തി. എന്നാല്‍ തോല്‍വിയില്‍ എഐസിസി നേതൃത്വത്തിനും പങ്കുണ്ടെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധി കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് മറ്റൊരു ഭാരത് ജോഡോ യാത്ര നടത്തണമെന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗേ പറഞ്ഞു. 

എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് വേണം യാത്രയെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടിയതോടെ തീയതിയില്‍ അന്തിമ തീരുമാനമായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171191/rahul-gandhi)