---
title: "സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ രണ്ട്പേർ മരിച്ചു"
english_title: "Accident dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171196/accident-dead"
published_at: "2023-12-21T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584707eea78c_n56749743617031781998472f8bc6a412275dd96057be45fc167aecd9540dc60c051fe782b4814508e92801.jpg"
keywords: []
---

# സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ രണ്ട്പേർ മരിച്ചു

> **Lead Summary:** **കൊച്ചി: **പെരുമ്ബാവൂരില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന കോതമംഗലം സ്വദേശികളായ ശിവൻ , ബന്ധു അശ്വനി എന്നിവരാണ് മരിച്ചത്.

## Article Content

**കൊച്ചി: **പെരുമ്ബാവൂരില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന കോതമംഗലം സ്വദേശികളായ ശിവൻ , ബന്ധു അശ്വനി എന്നിവരാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന നാല് വയസുകരാൻ ദേവാനന്ദ് പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.

ആലുവ-മൂന്നാര്‍ റൂട്ടില്‍ പെരുമ്ബാവൂര്‍ കുറുപ്പുംപടിയിലാണ് അപകടമുണ്ടായത്. ബസിന്‍റെ മധ്യഭാഗത്തേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ ശിവനും അശ്വനിയും മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171196/accident-dead)