---
title: "യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ  ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് നടത്തി"
english_title: "Night march "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171200/night-march"
published_at: "2023-12-21T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584733238060_PicsArt_12-21-10.42.44.jpg"
keywords: []
---

# യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ  ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് നടത്തി

> **Lead Summary:** **ഇരിട്ടി:** കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലിസ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് നടത്തി. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് മുന്നിൽ സി.ഐ. കെ.ജെ. ബിനോയുടെ നേതൃത്വത്തിൽ പോലിസ് തടഞ്ഞു. പ്രവർത്തകരും പോലിസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് നേതാക്കളിടപ്പെട്ട് പ്രവർത്തകരെ ശാന്തരാക്കി. മാർച്ച് യൂത്ത് കോൺഗ്രസ് നേതാവ് സുധിപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. പി.വി. നിധിൻ അധ്യക്ഷനായി.

## Article Content

**ഇരിട്ടി:** കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലിസ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് നടത്തി. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് മുന്നിൽ സി.ഐ. കെ.ജെ. ബിനോയുടെ നേതൃത്വത്തിൽ പോലിസ് തടഞ്ഞു. പ്രവർത്തകരും പോലിസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് നേതാക്കളിടപ്പെട്ട് പ്രവർത്തകരെ ശാന്തരാക്കി. മാർച്ച് യൂത്ത് കോൺഗ്രസ് നേതാവ് സുധിപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. പി.വി. നിധിൻ അധ്യക്ഷനായി.

ജിബിൻ കേളകം, വിപിൻ ജോസഫ്, നിവിൻ മാനുവൽ, ഷാനിദ് പുന്നാട്, ശരത്ത് പേരാവൂർ, ശ്രീകാന്ത്, ജിജോ അറക്കൽ, അർജൻ സി കെ, സുനിൽ കുര്യൻ, അമൽ മാത്യു, അദർശ്, ജോർജ്, ജോഫിൻസ്, ടോണി, റെജിനോൾഡ്, അബ്ദുൾ റഷീദ്, പി.എ നസീർ, സി.കെ ശശിധരൻ, എം അജേഷ്, സുനിൽ, ജാക്സൺ, സനിൽ, ഹനീഫ കാരകുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171200/night-march)