---
title: "കൊച്ചിൻ ഡ്യൂട്ടി ഫ്രീയില്‍ ഇനി ക്യൂ നില്‍ക്കേണ്ട"
english_title: "Cochin Duty Free "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17121/cochin-duty-free"
published_at: "2021-12-21T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c167b5777b2_maxresdefault.jpg"
keywords: []
---

# കൊച്ചിൻ ഡ്യൂട്ടി ഫ്രീയില്‍ ഇനി ക്യൂ നില്‍ക്കേണ്ട

> **Lead Summary:** കൊച്ചി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ സാധനങ്ങള്‍ പ്രീ - ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. വെബ്‍സൈറ്റ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്‍ത ശേഷം ഷോപ്പിലെ പ്രത്യേക കൗണ്ടറിൽ പണം നൽകി അവ സ്വീകരിക്കാം.

## Article Content

കൊച്ചി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ സാധനങ്ങള്‍ പ്രീ - ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. വെബ്‍സൈറ്റ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്‍ത ശേഷം ഷോപ്പിലെ പ്രത്യേക കൗണ്ടറിൽ പണം നൽകി അവ സ്വീകരിക്കാം.

വിദേശത്തുനിന്നും കൊച്ചിയിലെത്തുന്ന യാത്രക്കാർക്ക് ഉത്പന്നങ്ങൾ മുൻകൂട്ടി ഓൺലൈനായി ഓർഡർ ചെയ്യാനുള്ള നൂതന സൗകര്യമൊരുക്കി കൊച്ചിൻ ഡ്യൂട്ടി ഫ്രീ. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് പ്രീ ഓർഡറിങ് വെബ്‍സൈറ്റ് ഉദ്‌ഘാടനം ചെയ്തു.

കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക വെബ്‍സൈറ്റായ cochindutyfree.com വഴി പ്രീ ഓർഡർ സംവിധാനത്തിലെത്തി പ്രൊഡക്ടുകൾ കണ്ട് തിരഞ്ഞെടുക്കാം. ഓഫറുകൾ, വില തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാം. ഡ്യൂട്ടി ഫ്രീയുടെ അറൈവൽ സ്റ്റോറിലാണ് നിലവിൽ പ്രീ ഓർഡർ സൗകര്യം ലഭ്യമാവുക. ഷോപ്പിൽ എത്തിയാൽ പ്രത്യേക കൗണ്ടറിൽ പണം നൽകി കസ്റ്റമർക്ക് ഓർഡർ ചെയ്‌ത പ്രൊഡക്ടുകൾ സ്വീകരിക്കാം. ഇതുവഴി സമയം ലാഭിക്കാമെന്ന് മാത്രമല്ല, പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും കൊച്ചിൻ ഡ്യൂട്ടി ഫ്രീ നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17121/cochin-duty-free)