---
title: "യൂത്ത് മാർച്ച് ധർമ്മടം മണ്ഡലത്തിൽ പര്യടനം നടത്തി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171215/kannur"
published_at: "2023-12-22T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584df15e22f7_IMG-20231222-WA0001.jpg"
keywords: []
---

# യൂത്ത് മാർച്ച് ധർമ്മടം മണ്ഡലത്തിൽ പര്യടനം നടത്തി

> **Lead Summary:**  **കണ്ണൂർ**: വിദ്വേഷത്തിനെതിരെയും, ദുർഭരണത്തിനെതിരെയും എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് നടത്തി. ധർമ്മടം മണ്ഡലത്തിൽ തട്ടാരിയിൽ നടന്ന ഉദ്ഘാടന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു.

## Article Content

 **കണ്ണൂർ**: വിദ്വേഷത്തിനെതിരെയും, ദുർഭരണത്തിനെതിരെയും എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് നടത്തി. ധർമ്മടം മണ്ഡലത്തിൽ തട്ടാരിയിൽ നടന്ന ഉദ്ഘാടന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു.

 മുസ്ലിം ലീഗ് പ്രസിഡൻറ് മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷക്കീർ മൗവ്വഞ്ചേരി സ്വാഗതം പറഞ്ഞു. നസീർ നല്ലൂർ, നസീർ പി സി, സലാം പൊയനാട്, ലത്തീഫ് ഇടവച്ചാൽ, ഫൈസൽ ചെറുകുന്നോൻ, കെ.കെ ഷിനാജ്, സൈനുൽ ആബിദീൻ, ഷംസീർ മയ്യിൽ, ടി.വി അബ്ദുൽ ഖാദർ ഹാജി , മജീദ് ധർമടം, ടി.പി മുസ്തഫ പറമ്പായി, മഹബൂബ് ചെറിയ വളപ്പ്, സി വി ഹംസ ഹാജി, അബ്ദുൽ ഖാദർ മാസ്റ്റർ, ഫാസിൽ പോതുവാചേരി, ആഷിർ ചെമ്പിലോട്, റഹീസ് തട്ടാരി, ഫാറൂഖ് മൗവഞ്ചേരി സംസാരിച്ചു. ചാലയിൽ നടന്ന സമാപന സമ്മേളനം മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171215/kannur)