---
title: "രഞ്ജിത് വധം: നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിലെന്ന് സൂചന; രണ്ട് ബൈക്കുകൾ കണ്ടെത്തി"
english_title: "Renjith vadham"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17125/renjith-vadham"
published_at: "2021-12-21T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c169bcc70a9_Screenshot_2021-12-21-11-09-31-44_7352322957d4404136654ef4adb64504.jpg"
keywords: []
---

# രഞ്ജിത് വധം: നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിലെന്ന് സൂചന; രണ്ട് ബൈക്കുകൾ കണ്ടെത്തി

> **Lead Summary:** ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിലെന്ന് സൂചന. കൊലപാതകം സംബന്ധിച്ച് അറിവുള്ളവരാണ് പിടിയിലായതെന്നാണ് വിവരം. തിങ്കളാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ഇവരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്.

## Article Content

ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിലെന്ന് സൂചന. കൊലപാതകം സംബന്ധിച്ച് അറിവുള്ളവരാണ് പിടിയിലായതെന്നാണ് വിവരം. തിങ്കളാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ഇവരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്.

കേസിലെ മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിച്ചേക്കുമെന്നാണ് വിവരം. അക്രമിസംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ബൈക്കുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണ്ണഞ്ചേരി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കുകൾ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്ന പരിശോധനയിലാണ് അന്വേഷണ സംഘം. ബൈക്കുകളിൽ ഒന്ന് മണ്ണഞ്ചേരി സ്വദേശി സുധീറിന്‍റെ പേരിൽ ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. താൽകാലിക ആവശ്യത്തിന് മറ്റൊരാൾക്ക് ബൈക്ക് കൈമാറിയിരുന്നതായും തിരികെ ലഭിച്ചില്ലെന്നുമാണ് സുധീറിന്‍റെ കുടുംബം പൊലീസിന് നൽകിയ മൊഴി.

എ​​സ്.​​ഡി.​​പി.​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി അ​​ഡ്വ. കെ.​​എ​​സ്. ഷാ​​ൻ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പൊ​​ന്നാ​​ട്​ കാ​​വ​​ച്ചി​​റ​​വീ​​ട്ടി​​ൽ രാ​​ജേ​​ന്ദ്ര​​പ്ര​​സാ​​ദ്​ (പ്ര​​സാ​​ദ്​ -39), കാ​​ട്ടൂ​​ർ കു​​ള​​മാ​​ക്കി​​വെ​​ളി​​യി​​ൽ ര​​തീ​​ഷ്​ (കു​​ട്ട​​ൻ -31) എ​​ന്നി​​വ​​രാ​​ണ്​ അ​​റ​​സ്​​​റ്റി​​ലാ​​യ​​ത്. കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഗൂ​​ഢാ​​ലോ​​ച​​ന​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​രാ​​ണ് ഇ​​വ​​രെ​​ന്ന് പൊ​​ലീ​​സ് അ​​റി​​യി​​ച്ചു. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊ​​ല​​യാ​​ളി സം​​ഘ​​ത്തി​​ല്‍ 10 പേ​​രാ​​ണെ​​ന്ന്​​ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ട്. കു​​റ്റ​​കൃ​​ത്യ​​ത്തി​​ല്‍ നേ​​രി​​ട്ട്​ പ​​ങ്കെ​​ടു​​ത്ത​​വ​​രെ​​ന്ന്​​ സം​​ശ​​യി​​ക്കു​​ന്ന​ അ​​ഞ്ചു​​പേ​​ർ ഒ​​ളി​​വി​​ലാ​​ണ്. ഷാൻ, രഞ്​ജിത് കൊലപാതകങ്ങളുടെ അന്വേഷണ ഭാഗമായി മറ്റ് അന്വേഷണച്ചുമതലകളിൽ ജില്ലക്ക്​ പുറത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച്​ നിയോഗിച്ചു. എട്ടു പേർ വീതമുള്ള നാല്​ അന്വേഷണ സംഘങ്ങളായി 32 ഉദ്യോഗസ്ഥരെ പ്രതികൾ സഞ്ചരിച്ച വഴി കണ്ടെത്തി പ്രതികളെ തിരിച്ചറിയാൻ നിയോഗിച്ചു. ഇവർ സി.സി.ടി.വി ദൃശ്യങ്ങളുടെയും ഫോൺകാൾ വിവരങ്ങളുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷന്‍റെയും വിവരങ്ങൾ ശേഖരിച്ച് എത്രയും വേഗം പ്രതികളെ തിരിച്ചറിയാനാണ് നിർദേശം.

ഈ സംഘങ്ങൾക്ക് പുറ​മെ, മുൻകാലങ്ങളിൽ കുറ്റാന്വേഷണ മികവ് പ്രകടിപ്പിച്ച ക്രൈം സ്ക്വാഡ് അംഗങ്ങളെ എ.ഡി.ജി.പിയുടെ നേരിട്ടുള്ള അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി പ്രത്യേക സംഘവും രൂപവത്​കരിച്ചിട്ടുണ്ട്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17125/renjith-vadham)