---
title: " നാല് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു"
english_title: "Gold prices fall "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17127/gold-prices-fall"
published_at: "2021-12-21T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c16ad8ae380_images (7).jpeg"
keywords: []
---

#  നാല് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു

> **Lead Summary:** കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ഒരു ഗ്രാമിന് 4530 രൂപയാണ്.

## Article Content

കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ഒരു ഗ്രാമിന് 4530 രൂപയാണ്.

 കഴിഞ്ഞ നാലു ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു സ്വർണ്ണവില. 4570 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില. അതാണ് ഇന്ന് കുത്തനെ കുറഞ്ഞിരിക്കുന്നത്. സ്വർണ്ണം വാങ്ങാനായി വില കുറയാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് ഇത് നൽകുന്ന ആശ്വാസം ചെറുതല്ല. അതേസമയം സ്വർണ വില ഇനിയും ഉയരും എന്ന് കരുതി കാത്തിരുന്ന ആളുകൾക്ക് ഇത് വലിയ തിരിച്ചടിയും ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17127/gold-prices-fall)