---
title: "'മാപ്പത്തോൺ ' നീർച്ചാലുകളുടെ ഡിജിറ്റൽ മാപ്പിങ്ങ് അവതരണവും ശില്പശാലയും"
english_title: "Padiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171274/padiyoor"
published_at: "2023-12-22T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658520116a8fb_IMG-20231222-WA0011.jpg"
keywords: []
---

# 'മാപ്പത്തോൺ ' നീർച്ചാലുകളുടെ ഡിജിറ്റൽ മാപ്പിങ്ങ് അവതരണവും ശില്പശാലയും

> **Lead Summary:** **പടിയൂർ** : പടിയൂർ കല്യാട് ഗ്രാമ പഞ്ചായത്ത്, ഐ. ടി മിഷൻ, ഹരിത കേരള മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന മാപ്പത്തോൺ അവതരണവും ശില്പശാലയും ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ബി .ഷംസുദ്ദീന്റെ അദ്ധ്യക്ഷതയിൽ ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ നിർവഹിച്ചു.

## Article Content

**പടിയൂർ** : പടിയൂർ കല്യാട് ഗ്രാമ പഞ്ചായത്ത്, ഐ. ടി മിഷൻ, ഹരിത കേരള മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന മാപ്പത്തോൺ അവതരണവും ശില്പശാലയും ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ബി .ഷംസുദ്ദീന്റെ അദ്ധ്യക്ഷതയിൽ ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ നിർവഹിച്ചു.

പശ്ചിമഘട്ട മലനിരകളിലെ നീർച്ചാലുകളുടെ ഡിജിറ്റൽ മാപ്പിങ്ങ് നടത്തി ഭാവിയിൽ ദുരന്തസാധ്യതകൾ ഇല്ലാതാക്കിയും നീർച്ചാലുകളുടെ സംരക്ഷണം, പരിപോഷണം, മലിനീകരണം തടയൽ, കയ്യേറ്റങ്ങൾ തടയൽ എന്നിവ ഉറപ്പുവത്തിയുള്ള വികസന തന്ത്രങ്ങൾ ആ വിഷ്ക്കരിക്കാൻ പഞ്ചായത്തിന് ഉതകുന്നതാണ് മാപ്പത്തോൺ.

ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ പി.പി.സുകുമാരനും, അൻവിതയും മാപ്പത്തോൺ അവതരണം നടത്തി. സർവ്വേയിൽ കണ്ടെത്തിയിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ കർമപദ്ധതികൾ പഞ്ചായത്ത് ആവിഷ്കരിച്ചു് നടപ്പിലാക്കും. വൈസ പ്രസിഡണ്ട് ആർ. മിനി, ജനപ്രതിനിധികളായ കെ.വി. തങ്കമണി, സിബി.കെ.സി, അസി.സെകട്ടറി കെ. അരവിന്ദാക്ഷൻ , രാഹുൽഎന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171274/padiyoor)