---
title: "വാകേരിയിലെ നരഭോജി കടുവയ്ക്ക്  നടത്തിയ ശസ്ത്രക്രിയ വിജയം "
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171292/thrissur"
published_at: "2023-12-22T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658528d8156b6_images_(2)_(19).jpeg"
keywords: []
---

# വാകേരിയിലെ നരഭോജി കടുവയ്ക്ക്  നടത്തിയ ശസ്ത്രക്രിയ വിജയം 

> **Lead Summary:** **തൃശൂർ**: വാകേരിയിൽ നിന്ന് പുത്തൂർ മൃഗശാലയിലെത്തിച്ച കടുവയ്ക്കു നടത്തിയ ശസ്ത്രക്രിയ വിജയകരമായെന്നു ഡോക്ടർമാർ അറിയിച്ചു. മുഖത്തു ഗുരുതരമായ പരിക്കേറ്റ ഭാഗം 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ തുന്നിച്ചേർത്തു. 8 സെന്റീമീറ്റർ ആഴമുള്ള മുറിവാണ് തുന്നിക്കെട്ടിയത്.

## Article Content

**തൃശൂർ**: വാകേരിയിൽ നിന്ന് പുത്തൂർ മൃഗശാലയിലെത്തിച്ച കടുവയ്ക്കു നടത്തിയ ശസ്ത്രക്രിയ വിജയകരമായെന്നു ഡോക്ടർമാർ അറിയിച്ചു. മുഖത്തു ഗുരുതരമായ പരിക്കേറ്റ ഭാഗം 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ തുന്നിച്ചേർത്തു. 8 സെന്റീമീറ്റർ ആഴമുള്ള മുറിവാണ് തുന്നിക്കെട്ടിയത്.

മുറിവിനു ചുറ്റും ബാധിച്ചിരുന്ന പഴുപ്പ് പൂർണമായി നീക്കം ചെയ്തു. മൃഗശാലയിലെ ഐസലേഷൻ കേന്ദ്രത്തിലായിരുന്നു ശസ്ത്രക്രിയ. കടുവയുടെ താടിയെല്ലുകൾ തകർന്നതായി കണ്ടെത്തിയിട്ടുണ്ട്. മുറിവുണ്ടായത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.7ദിവസത്തെ നിരീക്ഷണത്തിനു ശേഷം പൂത്തൂർ മൃഗശാലയിലെ തന്നെ ഐസലേഷൻ കൂട്ടിലേക്ക് മാറ്റും.മണ്ണൂത്തി വെറ്ററിനറി അനിമൽ സയൻസ് കോളേജിലെ സർജറി റേഡിയോളജി മേധാവി ഡോ ശ്യാം കെ വേണുഗോപാൽ, പൂത്തൂർ മൃഗശാലയിലെ ഡോ ആർ രാജ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണൂത്തി വെറ്റിനറി ആശുപത്രിയിലെയും, പൂത്തൂർ മൃഗശാലയിലെയും ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171292/thrissur)