---
title: "ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം"
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171306/sabarimala"
published_at: "2023-12-22T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65852fcd41300_IMG-20231222-WA0018.jpg"
keywords: []
---

# ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം

> **Lead Summary:** **കോന്നി**: ഇളകൊള്ളൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ശബരിമലയില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. കാര്‍ ടിപ്പര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ കാറിന്റെ മുന്‍വശം വെട്ടിപ്പൊളിക്കുകയും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.

## Article Content

**കോന്നി**: ഇളകൊള്ളൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ശബരിമലയില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. കാര്‍ ടിപ്പര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ കാറിന്റെ മുന്‍വശം വെട്ടിപ്പൊളിക്കുകയും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്. ഭക്തര്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയവരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171306/sabarimala)