---
title: "ഒരു വീട്ടിൽ നിന്ന് 'ഒരു ചെടിയും ചെടിച്ചട്ടിയും' ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171314/iritty"
published_at: "2023-12-22T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658533562ed6c_IMG-20231222-WA0019.jpg"
keywords: []
---

# ഒരു വീട്ടിൽ നിന്ന് 'ഒരു ചെടിയും ചെടിച്ചട്ടിയും' ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** >  **ഇരിട്ടി: **ഇരിട്ടി ജബ്ബാർ കടവ് പാലത്തിന് സമീപം മാലിന്യ നിക്ഷേപ കേന്ദ്രം ആയിരുന്ന പുഴയോരം ശുചീകരിച്ച് പാർക്ക് നിർമ്മിക്കുന്നതിന്റെ ഭാഗമായി "ഒരു വീട്ടിൽ നിന്ന് ഒരു ചെടിയും ചെടിച്ചട്ടിയും" ക്യാമ്പയിന് തുടക്കമായി. കരിയാൽ നവപ്രഭ വായനശാലയിൽ നടന്ന ചടങ്ങിൽ വട്ട്യറ പള്ളി വികാരി ഫാ. മാർട്ടിൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

>  **ഇരിട്ടി: **ഇരിട്ടി ജബ്ബാർ കടവ് പാലത്തിന് സമീപം മാലിന്യ നിക്ഷേപ കേന്ദ്രം ആയിരുന്ന പുഴയോരം ശുചീകരിച്ച് പാർക്ക് നിർമ്മിക്കുന്നതിന്റെ ഭാഗമായി "ഒരു വീട്ടിൽ നിന്ന് ഒരു ചെടിയും ചെടിച്ചട്ടിയും" ക്യാമ്പയിന് തുടക്കമായി. കരിയാൽ നവപ്രഭ വായനശാലയിൽ നടന്ന ചടങ്ങിൽ വട്ട്യറ പള്ളി വികാരി ഫാ. മാർട്ടിൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. വിനോദ് കുമാർ അധ്യക്ഷനായിരുന്നു. കേരഫെഡ് വൈസ് ചെയർമാൻ കെ. ശ്രീധരൻ, അജയൻ പായം, ഷിതു കരിയാൽ, കെ. ധനേഷ്, ടി.എം. മൈക്കിൾ, കെ.കെ. കുഞ്ഞികൃഷ്ണൻ, ജയചന്ദ്രൻ, സി.എസ്. അജയകുമാർ, എം.വി. ജിജോ, പി.വി. മനോജ് കുമാർ, ബാബു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171314/iritty)