---
title: "വയനാട് ഫ്ളവർ ഷോയിൽ ഇന്ന് താജുദ്ദീൻ വടകര നയിക്കുന്ന സംഗീത നിശ"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171330/wayanad"
published_at: "2023-12-22T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658540d3dbf8e_IMG-20231222-WA0023.jpg"
keywords: []
---

# വയനാട് ഫ്ളവർ ഷോയിൽ ഇന്ന് താജുദ്ദീൻ വടകര നയിക്കുന്ന സംഗീത നിശ

> **Lead Summary:**  **കല്‍പ്പറ്റ**: ആയിരത്തോളം പൂക്കളുടെ വൈവിധ്യമാര്‍ന്ന കാഴ്ച സമ്മാനിച്ച് വയനാട് ഫ്‌ളവര്‍ ഷോ. വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ 1 സൊസൈറ്റി കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന വയനാട് ഫ്ളവര്‍ഷോയിലാണ് പൂനെയില്‍ നിന്നടക്കം ഇറക്കുമതി ചെയ്ത പുഷ്പങ്ങള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. വിവിധതരം ലില്ലിയം, എട്ടോളം വ്യത്യസ്തമാര്‍ന്ന നിറത്തിലുള്ള പോയന്‍സിറ്റിയ, നൂറിലധികം നിറങ്ങളിലുള്ള ബോഗണ്‍വില്ല, മൂപ്പതോളം വ്യത്യസ്ത ജമന്തി, ഡാലിയ, ആന്തൂറിയം, റോസ, ബോള്‍സം, മെലസ്‌റ്റോമ തുടങ്ങിയ ഇനം പൂക്കളാല്‍ സമ്പന്നമാണ് ഇത്തവണത്തെ ഫ്‌ളവര്‍ ഷോ.

## Article Content

 **കല്‍പ്പറ്റ**: ആയിരത്തോളം പൂക്കളുടെ വൈവിധ്യമാര്‍ന്ന കാഴ്ച സമ്മാനിച്ച് വയനാട് ഫ്‌ളവര്‍ ഷോ. വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ 1 സൊസൈറ്റി കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന വയനാട് ഫ്ളവര്‍ഷോയിലാണ് പൂനെയില്‍ നിന്നടക്കം ഇറക്കുമതി ചെയ്ത പുഷ്പങ്ങള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. വിവിധതരം ലില്ലിയം, എട്ടോളം വ്യത്യസ്തമാര്‍ന്ന നിറത്തിലുള്ള പോയന്‍സിറ്റിയ, നൂറിലധികം നിറങ്ങളിലുള്ള ബോഗണ്‍വില്ല, മൂപ്പതോളം വ്യത്യസ്ത ജമന്തി, ഡാലിയ, ആന്തൂറിയം, റോസ, ബോള്‍സം, മെലസ്‌റ്റോമ തുടങ്ങിയ ഇനം പൂക്കളാല്‍ സമ്പന്നമാണ് ഇത്തവണത്തെ ഫ്‌ളവര്‍ ഷോ.

ജില്ലയിലെ നേഴ്‌സറിയില്‍ നിന്നും പൂനെ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത പൂക്കളാണ് അധികവും. നഗരവീഥിയിലൂടെയുള്ള കുതിരവണ്ടി യാത്ര, ഹെലികോപ്റ്റര്‍ യാത്ര എന്നിവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ഫുഡ് കോര്‍ട്ടുകളും, വിവിധ സ്റ്റാളുകളും സജ്ജമായി കഴിഞ്ഞു. എണ്ണിയാലൊടുങ്ങാത്ത പുഷ്പ, സസ്യ, ഫല പ്രദര്‍ശനമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ജനറല്‍ കണ്‍വീനര്‍ കെ എസ് രമേശ് പറഞ്ഞു.

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഖൽബാണ് ഫാത്തിമ ഫെയിം താജുദ്ധീൻ വടകര നയിക്കുന്ന സംഗീത നിശ ഉണ്ടായിരിക്കും. ജനുവരി 10നാണ് ഫ്‌ളവര്‍ ഷോ അവസാനിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171330/wayanad)