---
title: "മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം വിപുലമായി സംഘടിപ്പിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171343/manathana"
published_at: "2023-12-22T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65854784e34ff_Picsart_23-12-22_13-47-27-168.jpg"
keywords: []
---

# മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം വിപുലമായി സംഘടിപ്പിച്ചു

> **Lead Summary:** ***മണത്തണ***: മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബേബി സോജ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സി വി അമർനാഥ് അധ്യക്ഷത വഹിച്ചു.

## Article Content

***മണത്തണ***: മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബേബി സോജ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സി വി അമർനാഥ് അധ്യക്ഷത വഹിച്ചു.

മണത്തണ ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ ജോസ് എബ്രഹാം മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ വി സജി, ജോസുകുട്ടി പി ജെ, ഷജോത് പി, രാഗി മോൾ എം എസ്, ബി ബി രാജലക്ഷ്മി, ജോമോൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ കൗതുകമാർന്ന രീതിയിൽ പുൽക്കൂടുകളും നക്ഷത്രങ്ങളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നിർമ്മിച്ചു. വിവിധ കലാപരിപാടികളും കരോൾ ഗാനവും കേക്ക് വിതരണവും സ്കൂളിൽ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171343/manathana)