---
title: "എടപ്പെട്ടി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി "
english_title: "Christmas celebration was held at Edapetty School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171360/christmas-celebration-was-held-at-edapetty-school"
published_at: "2023-12-22T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65855350e2bb5_IMG-20231222-WA0241.jpg"
keywords: []
---

# എടപ്പെട്ടി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി 

> **Lead Summary:** **കൽപ്പറ്റ**: എടപ്പെട്ടി ഗവ.എൽ പി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ പാറക്കലിൽ വച്ച് ക്രിസ്മസ് ആഘോഷവും നാടൻപാട്ട് ശില്പശാലയും നടത്തി. ആഘോഷത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ മികവ് അവതരണം ക്രിസ്മസിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതായിരുന്നു.

## Article Content

**കൽപ്പറ്റ**: എടപ്പെട്ടി ഗവ.എൽ പി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ പാറക്കലിൽ വച്ച് ക്രിസ്മസ് ആഘോഷവും നാടൻപാട്ട് ശില്പശാലയും നടത്തി. ആഘോഷത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ മികവ് അവതരണം ക്രിസ്മസിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതായിരുന്നു.

നാടൻപാട്ട് കലാകാരൻ എൽദോ പോത്തുകെട്ടി നാടൻപാട്ടുകൾ അവതരിപ്പിച്ചു.മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സി നായർ ക്രിസ്മസ് സന്ദേശം നല്കി.

പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർഎം, പി ടി എ പ്രസിഡന്റ് വിജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, രാജൻ തരിപ്പിലോട്ട്, കെ കെ റഷീദ്, സി വി ശശികുമാർ, വൽസലരാമകൃഷ്ണൻ, സി എസ് കോമളം, മെറീന ഫെർണാണ്ടസ്, ടി എസ് രേവതി, പി എസ് അനീഷ, ഷൈനി മാത്യു, അനുപമ സജിത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171360/christmas-celebration-was-held-at-edapetty-school)