---
title: "ക്രിസ്തുമസ് ആഘോഷം നടത്തി"
english_title: "Christmas celeberation were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171372/christmas-celeberation-were-held"
published_at: "2023-12-22T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65855fde848ab_IMG-20231222-WA0012.jpg"
keywords: []
---

# ക്രിസ്തുമസ് ആഘോഷം നടത്തി

> **Lead Summary:**  **ചുങ്കക്കുന്ന്**:ചുങ്കക്കുന്ന് ഗവ.യു.പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. സ്കൂൾ മുറ്റത്ത് പുൽക്കൂടും ക്രിസ്തുമസ് ട്രീയും ഒരുക്കി. കരോൾ ഗാനത്തോടു കൂടി ചുങ്കക്കുന്ന് ടൗൺ ചുറ്റുകയുംടൗണിൽ ഫ്ലാഷ് മോബ് നടത്തുകയും ചെയ്തു.

## Article Content

 **ചുങ്കക്കുന്ന്**:ചുങ്കക്കുന്ന് ഗവ.യു.പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. സ്കൂൾ മുറ്റത്ത് പുൽക്കൂടും ക്രിസ്തുമസ് ട്രീയും ഒരുക്കി. കരോൾ ഗാനത്തോടു കൂടി ചുങ്കക്കുന്ന് ടൗൺ ചുറ്റുകയുംടൗണിൽ ഫ്ലാഷ് മോബ് നടത്തുകയും ചെയ്തു.

കുട്ടികൾക്ക് ക്രിസ്തുമസ് കേക്ക് വിതരണവുമുണ്ടായി. പരിപാടികൾക്ക് സ്കൂൾ ഹെഡ് മാസ്റ്റർ ഇ ആർ വിജയൻ, അദ്ധ്യാപകരായ പി.ഡി.തങ്കച്ചൻ, ലൗജിത്ത് കെ. എം, ഷാവു കെ വി, സിനി കെ, സെബാസ്റ്റ്യൻ, അമല ബാബു, ബിൻസി മോൾ, ബെറ്റി അന്ന ബെന്നി, പ്രവിതി പി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171372/christmas-celeberation-were-held)