---
title: "സേതുരാമയ്യര്‍ എത്തുക ഈദ് റിലീസായി "
english_title: "Cbi 5 Eid release"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17138/cbi-5-eid-release"
published_at: "2021-12-21T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c175be6abdb_images (11).jpeg"
keywords: []
---

# സേതുരാമയ്യര്‍ എത്തുക ഈദ് റിലീസായി 

> **Lead Summary:** മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ സിബിഐ എന്ന വിഖ്യാത വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം എത്തുക അടുത്ത വര്‍ഷം ഈദ് റിലീസായി.

## Article Content

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ സിബിഐ എന്ന വിഖ്യാത വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം എത്തുക അടുത്ത വര്‍ഷം ഈദ് റിലീസായി.

കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5ന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജനുവരി ആദ്യ പകുതിയില്‍ ചിത്രത്തിന്‍റെ പാക്കപ്പ് ഉണ്ടാകുമെന്നാണ് വിവരം. സിബിഐ 5ന്‍റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍ ഈ ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചെത്തുന്നത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിന്‍ ഷാഹിര്‍, ആശാ ശരത്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജഗതി ശ്രീകുമാറും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17138/cbi-5-eid-release)