---
title: "ടി.വി. നാരായണൻ അനുസ്മരണവും പുഷ്പാർച്ചനയു നടന്നു"
english_title: "T V narayanan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171383/t-v-narayanan"
published_at: "2023-12-22T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585651e38154_IMG-20231222-WA0014.jpg"
keywords: []
---

# ടി.വി. നാരായണൻ അനുസ്മരണവും പുഷ്പാർച്ചനയു നടന്നു

> **Lead Summary:**  **കണ്ണൂർ**: ഐ.എൻ.ടി.യു.സി മുൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ട്രഷററും ആയിരുന്ന ടി.വി. നാരായണന്റെ 42ആം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് സ്മൃതി മണ്ഡപത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

## Article Content

 **കണ്ണൂർ**: ഐ.എൻ.ടി.യു.സി മുൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ട്രഷററും ആയിരുന്ന ടി.വി. നാരായണന്റെ 42ആം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് സ്മൃതി മണ്ഡപത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

 ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഡോക്ടർ ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു,ഡി.സി.സി. പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

തൊഴിൽ മേഖലയിലും കോൺഗ്രസ്‌ രാഷ്ട്രീയത്തിലും ടി.വി.നടത്തിയിട്ടുള്ള സേവനം പുതിയ തലമുറ മാതൃകയാ ക്കേണ്ടതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡി. സി.സി. പ്രസിഡന്റ് പറഞ്ഞു.  മേയർ: അഡ്വ :ടി. ഓ. മോഹനൻ. അനുസ്മരണ പ്രഭാഷണം നടത്തി.

ഐ.എൻ.ടി.യു.സി നേതാക്കളായ വി. വി. ശശീന്ദ്രൻ, ടി. ശങ്കരൻ, എ. ടി. നിഷാത്,സി വിജയൻ,എം.വി. പ്രേമരാജൻ, സി. എച്ച്.ഇന്ദ്രപാലൻ എന്നിവർ പ്രസംഗിച്ചു. ടി.വി.നാരായണന്റെ കുടുംബാംഗങ്ങളുംഅനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171383/t-v-narayanan)