---
title: "പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും വീൽചെയർ വിതരണവും നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171413/peravoor"
published_at: "2023-12-22T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585888919c0a_IMG-20231222-WA0027.jpg"
keywords: []
---

# പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും വീൽചെയർ വിതരണവും നടത്തി

> **Lead Summary:** **പേരാവൂ**ർ:ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി മലബാർ ബി. എഡ് ട്രെയിനിങ് കോളേജിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിച്ചു. കോളേജിലെ എൻ എസ് എസ് പരിപാടി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് കൊച്ചുകരോട്ട് ക്രിസ്തുമസ് പ്രഭാഷണം നടത്തി. ആദ്യ പരിപാടിയായി അജിത, വിപിൻ എന്നിവർക്കു വീൽചെയർ വിതരണം ചെയ്തു.

## Article Content

**പേരാവൂ**ർ:ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി മലബാർ ബി. എഡ് ട്രെയിനിങ് കോളേജിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിച്ചു. കോളേജിലെ എൻ എസ് എസ് പരിപാടി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് കൊച്ചുകരോട്ട് ക്രിസ്തുമസ് പ്രഭാഷണം നടത്തി. ആദ്യ പരിപാടിയായി അജിത, വിപിൻ എന്നിവർക്കു വീൽചെയർ വിതരണം ചെയ്തു.

പ്രസ്തുത പരിപാടിയിൽ കോളേജ് ചെയർമാൻ അഭിജിത്ത് ദേവൻ സ്വാഗതം പറഞ്ഞു.  കോളേജ് പ്രിൻസിപ്പാൾ ഇന്ദു, കെ. മാത്യു അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് സൂപ്രണ്ട് മോഹനൻ, പി. ടി. എ പ്രസിഡന്റ് പ്രകാശൻ. പി. വി, മുൻ ചെയർമാൻ സിജിൻ ലാൽ , അസിസ്റ്റന്റ് പ്രൊഫസർ അന്ജുന എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജ് ജോയിന്റ് സെക്രട്ടറി തേജ. പി. കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171413/peravoor)