---
title: "മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കാലൊടിഞ്ഞു"
english_title: "Youth Congress member "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171418/youth-congress-member"
published_at: "2023-12-22T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65858bfeb7af7_n5677274861703250706888f7622611a096c786edfd1f5aac01cd865ffb5bd2dcab9809640b1a61a17e0dd3.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കാലൊടിഞ്ഞു

> **Lead Summary:** **തിരുവനന്തപുരം:** മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്ബടി വാഹനമിടിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറല്‍ സെക്രട്ടറി അൻസലാ ദാസിന്‍റെ കാലാണ് ഒടിഞ്ഞത്. 

## Article Content

**തിരുവനന്തപുരം:** മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്ബടി വാഹനമിടിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറല്‍ സെക്രട്ടറി അൻസലാ ദാസിന്‍റെ കാലാണ് ഒടിഞ്ഞത്. 

നവകേരള യാത്ര തിരുവനന്തപുരം ജില്ലയില്‍ പുരോഗമിക്കുന്നതിനിടെ കാട്ടാക്കടയില്‍വച്ച്‌ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെയായിരുന്നു അപകടം. എന്നാല്‍ അകമ്ബടി വാഹനം മനഃപൂര്‍വം ആൻസല ദാസിന്‍റെ കാലിലൂടെ കയറ്റിയിറക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വാഹനത്തിന്‍റെ വാതിലില്‍ത്തട്ടി നിലത്തുവീണ ആൻസല ദാസനെ പിന്നാലെ വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171418/youth-congress-member)