---
title: "മീത്തലെ പുന്നാട് യു.പി. സ്കൂളിൽ ക്രിസ്മസ് ദിനാഘോഷവും ഗണിത ദിനാഘോഷവും നടത്തി"
english_title: "Celebration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171420/celebration"
published_at: "2023-12-22T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65858edb57947_IMG-20231222-WA0003.jpg"
keywords: []
---

# മീത്തലെ പുന്നാട് യു.പി. സ്കൂളിൽ ക്രിസ്മസ് ദിനാഘോഷവും ഗണിത ദിനാഘോഷവും നടത്തി

> **Lead Summary:** **പുന്നാട്:** മീത്തലെ പുന്നാട് യു.പി. സ്കൂളിൽ ക്രിസ്മസ് ദിനവും ഗണിത ദിനവും ആഘോഷിച്ചു. പി.ടി.എ. പ്രസിഡണ്ട് സി.വി. സുദീപൻ അധ്യക്ഷത വഹിച്ചു. തീർഥ പ്രദീപ് ക്രിസ്മസ്ദിന സന്ദേശം നൽകി. എസ്.ആർ.ജി. കൺവീനർ പി.പി. അരുൺ, സ്കൂൾ ലീഡർ അർണവ് പി.വി, മാനേജ്മെന്റ് പ്രതിനിധി പി.പി. രാധാകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു.

## Article Content

**പുന്നാട്:** മീത്തലെ പുന്നാട് യു.പി. സ്കൂളിൽ ക്രിസ്മസ് ദിനവും ഗണിത ദിനവും ആഘോഷിച്ചു. പി.ടി.എ. പ്രസിഡണ്ട് സി.വി. സുദീപൻ അധ്യക്ഷത വഹിച്ചു. തീർഥ പ്രദീപ് ക്രിസ്മസ്ദിന സന്ദേശം നൽകി. എസ്.ആർ.ജി. കൺവീനർ പി.പി. അരുൺ, സ്കൂൾ ലീഡർ അർണവ് പി.വി, മാനേജ്മെന്റ് പ്രതിനിധി പി.പി. രാധാകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു.

ഗണിത ദിനാഘോഷത്തിന്റെ ഭാഗമായി ഗണിതദിന സന്ദേശം അനൂപ ആർ നൽകി. സാന്താക്ലോസ് അപ്പൂപ്പന്റെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് വിതരണം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപിക സി.കെ. അനിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.പി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171420/celebration)