---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു"
english_title: "Christmas celebration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171422/christmas-celebration"
published_at: "2023-12-22T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658590b8f278a_IMG-20231222-WA0004.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കേളകം: **ജിംഗിൾ ബെൽസ് എന്ന പേരിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കേളകം സാൻജോസ് പള്ളി വികാരി ഫാ. കുര്യാക്കോസ് കുന്നത്ത് ക്രിസ്തുമസ് സന്ദേശം നൽകി. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേല്‍ ക്രിസ്തുമസ് കേക്ക് മുറിച്ചു. ആകർഷകമായ പുൽക്കൂടും കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികളും അരങ്ങേറി. ഹെഡ്മാസ്റ്റര്‍ എം.വി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫാ. എല്‍ദോ ജോണ്‍ നന്ദിയും പറഞ്ഞു.

## Article Content

**കേളകം: **ജിംഗിൾ ബെൽസ് എന്ന പേരിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കേളകം സാൻജോസ് പള്ളി വികാരി ഫാ. കുര്യാക്കോസ് കുന്നത്ത് ക്രിസ്തുമസ് സന്ദേശം നൽകി. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേല്‍ ക്രിസ്തുമസ് കേക്ക് മുറിച്ചു. ആകർഷകമായ പുൽക്കൂടും കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികളും അരങ്ങേറി. ഹെഡ്മാസ്റ്റര്‍ എം.വി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫാ. എല്‍ദോ ജോണ്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171422/christmas-celebration)