---
title: "വിരമിക്കല്‍ ആനുകൂല്യ വിതരണത്തില്‍ കെഎസ്‌ആര്‍ടിസിക്ക് ആശ്വാസം"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171424/ksrtc"
published_at: "2023-12-22T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65859196cccae_n56774460417032523014182c6c37e72322411af35379f6cfa21abacff45e4158f8a1c3fca2be50b191f2a9.jpg"
keywords: []
---

# വിരമിക്കല്‍ ആനുകൂല്യ വിതരണത്തില്‍ കെഎസ്‌ആര്‍ടിസിക്ക് ആശ്വാസം

> **Lead Summary:** **തിരുവനന്തപുരം:** വിരമിക്കല്‍ ആനുകൂല്യ വിതരണത്തില്‍ കെഎസ്‌ആര്‍ടിസിക്ക് ആശ്വാസം. ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്‍റെ അഞ്ചുശതമാനം മാറ്റിവച്ചാല്‍ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു.

## Article Content

**തിരുവനന്തപുരം:** വിരമിക്കല്‍ ആനുകൂല്യ വിതരണത്തില്‍ കെഎസ്‌ആര്‍ടിസിക്ക് ആശ്വാസം. ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്‍റെ അഞ്ചുശതമാനം മാറ്റിവച്ചാല്‍ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു.

നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വരുമാനത്തിന്‍റെ പത്ത് ശതമാനം വിരമിക്കല്‍ ആനുകൂല്യത്തിനായി മാറ്റിവയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. പുതിയ വിധി പ്രകാരം ജനുവരി ഒന്ന് മുതല്‍ കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് അഞ്ച് ശതമാനം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാനായി മാറ്റിവയ്ക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171424/ksrtc)