---
title: "സാക്ഷി മാലിക്കിന്റെ രാജിക്ക് പിന്നാലെ പ്രതിഷേധം കടുപ്പിച്ച്‌ ഗുസ്തിതാരങ്ങള്‍"
english_title: "Bajrang puniya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171431/bajrang-puniya"
published_at: "2023-12-22T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658599410a376_n5677475021703253155852bf9fae10827e6f91ab3d558eb84718880a45f06a151efe44d9656bbeda903c64.jpg"
keywords: []
---

# സാക്ഷി മാലിക്കിന്റെ രാജിക്ക് പിന്നാലെ പ്രതിഷേധം കടുപ്പിച്ച്‌ ഗുസ്തിതാരങ്ങള്‍

> **Lead Summary:** **ന്യൂഡൽഹി: **ലൈംഗിക പീഡന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ സിംഗിന്റെ വിശ്വസ്തൻ സഞ്ജയ് സിംഗിനെ റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ ഗുസ്തിതാരം ബജ്‌രംഗ് പുനിയ പത്മശ്രീ പുരസ്കാരം തിരിച്ചു നല്‍കി. പത്മശ്രീ പുരസ്കാരം തിരിച്ചു നല്‍കുന്നതായി പ്രധാനമന്ത്രിക്ക് പൂനിയ കത്തയച്ചു.

## Article Content

**ന്യൂഡൽഹി: **ലൈംഗിക പീഡന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ സിംഗിന്റെ വിശ്വസ്തൻ സഞ്ജയ് സിംഗിനെ റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ ഗുസ്തിതാരം ബജ്‌രംഗ് പുനിയ പത്മശ്രീ പുരസ്കാരം തിരിച്ചു നല്‍കി. പത്മശ്രീ പുരസ്കാരം തിരിച്ചു നല്‍കുന്നതായി പ്രധാനമന്ത്രിക്ക് പൂനിയ കത്തയച്ചു.

എനിക്ക് രാജ്യം നല്‍കിയ ആദരം തിരിച്ചുനല്‍കുന്നതായി പുനിയ എക്സില്‍ കുറിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ബ്രിജ്ഭൂഷണിനെയും അദ്ദേഹത്തിന്റെ അനുയായികളെയും ഗുസ്തി ഫെഡറേഷനില്‍ നിന്ന് മാറ്റുമെന്ന് കേന്ദ്ര കായികമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് പൂനിയ പറയുന്നു,.

സഞ്ജയ് സിംഗിനെ റസ്‌ലിംഗ് ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ ഗുസ്തി താരം സാക്ഷി മാലിക് ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഗുസ്തി മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഷൂസ് ഊരി മേശപ്പുറത്ത് വച്ചാണ് സാക്ഷി മാലിക് പൊട്ടിക്കരഞ്ഞു കൊണ്ട് കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171431/bajrang-puniya)