---
title: "ലൈഫില്‍ കിട്ടിയത് 40,000 രൂപ; '20,000 കൈക്കൂലി വേണം', അടുത്ത ഗഢു അനുവദിക്കില്ലെന്ന് ഭീഷണി: ഉദ്യോഗസ്ഥനെ കുടുക്കി വീട്ടമ്മ"
english_title: "Life "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171440/life"
published_at: "2023-12-22T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65859de17cb9a_n5677561301703255383338b5360c8e1f02c48f0023f167273ad454d80451e4a96dc7287fc441613d53f4da.jpg"
keywords: []
---

# ലൈഫില്‍ കിട്ടിയത് 40,000 രൂപ; '20,000 കൈക്കൂലി വേണം', അടുത്ത ഗഢു അനുവദിക്കില്ലെന്ന് ഭീഷണി: ഉദ്യോഗസ്ഥനെ കുടുക്കി വീട്ടമ്മ

> **Lead Summary:** **മലപ്പുറം:** കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസര്‍ പിടിയില്‍. മലപ്പുറം വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറായ നിജാഷ് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.

## Article Content

**മലപ്പുറം:** കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസര്‍ പിടിയില്‍. മലപ്പുറം വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറായ നിജാഷ് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.

ലൈഫ് മിഷൻ പദ്ധതിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയില്‍ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ ഇടപെടലാണ് വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറെ കുടുക്കിയത്. 

വഴിക്കടവ് സ്വദേശിനിക്ക് ഗ്രാമപഞ്ചായത്ത് വാങ്ങിനല്‍കിയ വസ്തുവില്‍ ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം അനുവദിച്ച വീട് നിര്‍മിക്കുന്നതിനുള്ള ആദ്യ ഗഢു കഴിഞ്ഞ ദിവസമാണ് അക്കൗണ്ടില്‍ എത്തിയത്. 40,000 രൂപയാണ് ലഭിച്ചത്. ഇതറിഞ്ഞ നിജാഷ് അടുത്ത ഗഢു തുകകള്‍ അനുവദിക്കണമെങ്കില്‍ ഇരുപതിനായിരം രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇരുപതിനായിരം രൂപ കൈക്കൂലി നല്‍കാനില്ലെന്ന് വീട്ടമ്മ ഇയാളോട് പറഞ്ഞു. പതിനായിരം രൂപ ആദ്യം നല്‍കാനും പിന്നീട് ബാക്കി തുക നല്‍കിയാല്‍ മതിയെന്നുമായിരുന്നു ഇയാള്‍ പറയുകയായിരുന്നു.

തുടര്‍ന്ന് വീട്ടമ്മ ഈ വിവരം മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം ഷഫീക്കിനെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നിജാഷിന് നല്‍കാൻ പതിനായിരം രൂപയുമായി വീട്ടമ്മ ഓഫിസില്‍ എത്തി. പരാതിക്കരിയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുമ്ബോള്‍ നിജാഷിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയില്‍ ഹാജരാക്കുമെന്നും വിജിലന്‍സ് അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171440/life)