---
title: "മന്ത്രവാദത്തിന്‍റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171446/arrested"
published_at: "2023-12-22T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585a0e3aca84_n567753464170325617545469f38550de859ba9df0b830967eb0fab758c56c122828dcde3fada7dc9061269.jpg"
keywords: []
---

# മന്ത്രവാദത്തിന്‍റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍

> **Lead Summary:** **കുന്നമംഗലം: **മന്ത്രവാദത്തിന്‍റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാവന്നൂര്‍ തൃപ്പനച്ചി നെല്ലിച്ചുവട് സിദ്ദീഖിയാ മൻസില്‍ അബ്ദുറഹിമാനെ യാണ് കുന്നമംഗലം പോലീസ് വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്തത്.

## Article Content

**കുന്നമംഗലം: **മന്ത്രവാദത്തിന്‍റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാവന്നൂര്‍ തൃപ്പനച്ചി നെല്ലിച്ചുവട് സിദ്ദീഖിയാ മൻസില്‍ അബ്ദുറഹിമാനെ യാണ് കുന്നമംഗലം പോലീസ് വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഒന്പതിന് വീട്ടിലെത്തിയ ഭര്‍തൃമതിയെ രോഗം മാറ്റിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച്‌ മടവൂരിലെ മഖാമിന് സമീപത്തെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. മക്കാം സിയാറത്തിനാണെന്ന് പറഞ്ഞായിരുന്നു മടവൂരില്‍ എത്തിച്ചത്.

വീട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാൻ മറ്റൊരു സ്ത്രീക്കൊപ്പമാണ് ഇവരെ കൊണ്ടുവന്നത്. മറ്റൊരു റൂമില്‍ വച്ച്‌ സ്ത്രീയോട് മോശമായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.

2019-ല്‍ ഇയാള്‍ക്കെതിരേ കരിപ്പൂര്‍ സ്റ്റേഷൻ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസ് നിലവിലുണ്ട്. മന്ത്രവാദ ചികിത്സക്കായി ആളുകളെ അബ്ദുറഹ്മാന്‍റെ അടുത്തെത്തിക്കാൻ ഏജന്‍റുമാരായി സ്ത്രീകളടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171446/arrested)