---
title: "തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി"
english_title: "Christmas celebration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171450/christmas-celebration"
published_at: "2023-12-22T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585a64e456c7_IMG-20231222-WA0005.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി

> **Lead Summary:** **പേരാവൂർ: **തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ സോജൻ വർഗീസിന്റെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് അവതരിപ്പിച്ച മെഗാ കരോൾ ഗാനം ഏറെ ശ്രദ്ധേയമായി. കുട്ടികൾക്കായി കരോൾ ഗാന മത്സരവും ക്രിസ്തുമസ് പപ്പാ, മാലാഖ എന്നിവയിലുള്ള മത്സരവും സംഘടിപ്പിച്ചു.

## Article Content

**പേരാവൂർ: **തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ സോജൻ വർഗീസിന്റെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് അവതരിപ്പിച്ച മെഗാ കരോൾ ഗാനം ഏറെ ശ്രദ്ധേയമായി. കുട്ടികൾക്കായി കരോൾ ഗാന മത്സരവും ക്രിസ്തുമസ് പപ്പാ, മാലാഖ എന്നിവയിലുള്ള മത്സരവും സംഘടിപ്പിച്ചു.

സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ പുൽക്കൂട് കാണുവാൻ നിരവധി പേരാണ് സ്കൂളിലെത്തിയത്. നിരവധി ബംബർ സമ്മാനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ക്രിസ്മസ് ട്രീയിൽ നിന്നും ആയിരത്തിൽപരം സമ്മാനങ്ങളാണ് കുട്ടികൾ കരസ്ഥമാക്കിയത്. ആഘോഷത്തോടനുബന്ധിച്ച് ക്രിസ്തുമസ് കേക്ക് വിതരണവും നടന്നു. ജിജോ ജോസഫ്, നിനു ജോസഫ്, അനുപ് സ്കറിയ, പ്രസാദ് തോമസ്, ഷൈൻ എം ജോസഫ്, അമല പോൾ, ജെസി തുടങ്ങിയവർ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171450/christmas-celebration)