---
title: "രാജ്യത്ത് 24 മണിക്കൂറിനിടെ 5,326 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india dec 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17150/covid-19-update-india-dec-21"
published_at: "2021-12-21T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c17d4757251_images - 2021-12-20T151146.379.jpeg"
keywords: []
---

# രാജ്യത്ത് 24 മണിക്കൂറിനിടെ 5,326 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** രാജ്യത്ത് 24 മണിക്കൂറിനിടെ 5,326 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 8,043 പേര്‍ കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.

## Article Content

രാജ്യത്ത് 24 മണിക്കൂറിനിടെ 5,326 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 8,043 പേര്‍ കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.

കൂടാതെ രോഗം മൂലം പുതിയതായി 453 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 79,097 പേരാണ്. അതേസമയം രാജ്യത്തെ ആകെ കൊവിഡ് മരണം 4,78,007 ആയിട്ടുണ്ട്. ഇതുവരെ 1,38,34,78,181 പേര്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17150/covid-19-update-india-dec-21)