---
title: "വോളിബോൾ ചാമ്പ്യൻഷിപ്പ് ബാലാവകാശ കമ്മിഷൻ തടഞ്ഞു"
english_title: "Kozhokod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171505/kozhokod"
published_at: "2023-12-23T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658634b54be60_images_(2)_(20).jpeg"
keywords: []
---

# വോളിബോൾ ചാമ്പ്യൻഷിപ്പ് ബാലാവകാശ കമ്മിഷൻ തടഞ്ഞു

> **Lead Summary:** **കോഴിക്കോട്**: ഡിസംബർ 26 മുതൽ വയനാട് കോഴിക്കോട് ജില്ലകളിൽ നടക്കുന്ന വോളിബോൾ മത്സരം തടഞ്ഞുകൊണ്ട് ബാലാവകാശ കമ്മിഷൻ ഉത്തരവായി. വയനാട് പാപ്പിളശ്ശേരിയിൽ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പും കോഴിക്കോട് പുത്തൂർ ജിഎച്ച്എസ്എസിൻ നടക്കുന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുമാണ് കമ്മീഷൻ നിർത്തിവെച്ചത്.

## Article Content

**കോഴിക്കോട്**: ഡിസംബർ 26 മുതൽ വയനാട് കോഴിക്കോട് ജില്ലകളിൽ നടക്കുന്ന വോളിബോൾ മത്സരം തടഞ്ഞുകൊണ്ട് ബാലാവകാശ കമ്മിഷൻ ഉത്തരവായി. വയനാട് പാപ്പിളശ്ശേരിയിൽ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പും കോഴിക്കോട് പുത്തൂർ ജിഎച്ച്എസ്എസിൻ നടക്കുന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുമാണ് കമ്മീഷൻ നിർത്തിവെച്ചത്.

കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ നിയമ വിരുദ്ധമായി നടത്തുന്ന ചാമ്പ്യൻഷിപ്പുകൾ ആണ് ചെയർപേഴ്സൺ കെ വി മനോജ് കുമാർ അംഗം എൻ സുനന്ദ എന്നിവരുടെ ഡിവിഷൻ ബെഞ്ച് തടഞ്ഞത്. സ്റ്റേറ്റ് വോളിബോൾ ടെക്നിക്കൽ കമ്മിറ്റി കമ്മീഷന് സമർപ്പിച്ച പരാതി സമഗ്രമായി പപരിശോധിച്ചാണ് കമ്മീഷന്റെ ഉത്തരവ്.

ചാമ്പ്യൻഷിപ്പുകൾ തടയാനും തുടർനടപടികൾ നിർത്തിവയ്ക്കാനും വയനാട് കോഴിക്കോട് ജില്ലാ പോലീസ് മേധാവിമാർക്ക് കമ്മീഷൻ നിർദേശം നൽകി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 5 ദിവസത്തിനകം കമ്മിഷന് ലഭ്യമാക്കാനും നിർദ്ദേശിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171505/kozhokod)