---
title: "ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്: സത്യപ്രതിജ്ഞ 29ന് നടന്നേക്കും"
english_title: "Ganesh Kumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171591/ganesh-kumar"
published_at: "2023-12-23T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65868a7f7054b_Screenshot_2023-12-23-12-48-37-78_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്: സത്യപ്രതിജ്ഞ 29ന് നടന്നേക്കും

> **Lead Summary:** ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമ തീരുമാനം നാളെ. ഇതുസംബന്ധിച്ച് ഇടത് മുന്നണി യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. സത്യപ്രതിജ്ഞ 29ന് നടക്കും. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക.

## Article Content

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമ തീരുമാനം നാളെ. ഇതുസംബന്ധിച്ച് ഇടത് മുന്നണി യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. സത്യപ്രതിജ്ഞ 29ന് നടക്കും. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക.

നവകേരള സദസിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു നേരത്തെ നവകേരള സദസിന് മുമ്പ് പുനഃസംഘടന വേണമെന്നായിരുന്നു കേരളാ കോൺഗ്രസ് ബിയുടെ ആവശ്യം.

എന്നാൽ നവകേരള സദസിന് ശേഷം മതി പുനഃസംഘടനയെന്ന മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171591/ganesh-kumar)