---
title: "സൗജന്യ ജീവിതശൈലി രോഗനിർണ്ണയ മെഡിക്കൽ ക്യാമ്പ്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171599/iritty"
published_at: "2023-12-23T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65868f291a701_Screenshot_20231223-131118_WhatsApp.jpg"
keywords: []
---

# സൗജന്യ ജീവിതശൈലി രോഗനിർണ്ണയ മെഡിക്കൽ ക്യാമ്പ്

> **Lead Summary:** **ഇരിട്ടി:** എസ് വൈ എസ് ഇരിട്ടി സോൺ സാന്ത്വനം ഡയരക്റ്ററേറ്റും, പുന്നാട് അപ്സര മെഡികെയർ സംയുക്തമായി സൗജന്യ ജീവിതശൈലി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി. പുന്നാട് മർഹൂം അബ്ദുല്ലത്തീഫ് സഅദി പഴശ്ശി സ്ക്വയറിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി:** എസ് വൈ എസ് ഇരിട്ടി സോൺ സാന്ത്വനം ഡയരക്റ്ററേറ്റും, പുന്നാട് അപ്സര മെഡികെയർ സംയുക്തമായി സൗജന്യ ജീവിതശൈലി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി. പുന്നാട് മർഹൂം അബ്ദുല്ലത്തീഫ് സഅദി പഴശ്ശി സ്ക്വയറിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.

എസ് വൈ എസ് സോൺ ഓർഗനൈസേഷൻ പ്രസിഡന്റ് മുഹമ്മദ് റഫീഖ് നിസാമി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ മിസ്ബാഹി, ഇരിട്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, കൗൺസിലർ പി. വി. സമീർ,പി. ഇബ്റാഹിം,ശാനിഫ് സി പാലോട്ടുപള്ളി, അബ്ദുസത്താർ മൗലവി, റമളാൻ മുസ്‌ലിയാർ, അപ്സര മാഞ്ഞു,അബ്ദുല്ലത്തീഫ് സഅദി, ടി. കെ. അബ്ദുറഷീദ്, ടി. കെ. റാഷിദ്, പി വിശാഹിദ് എന്നിവർ പ്രസംഗിച്ചു. രാവിലെ 9:30 ന് ആരംഭിച്ച മെഡിക്കൽ ക്യാമ്പിൽ പ്രമേഹം, കൊളസ്ട്രോൾ, പ്രഷർ തുടങ്ങിയവ സൗജന്യമായി പരിശോധിച്ചു. ഡോ.വിപിന സി എം, ഡോ. ഹസിബ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171599/iritty)