---
title: "പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171608/thiruvananthapuram"
published_at: "2023-12-23T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586963923464_IMG-20231223-WA0028.jpg"
keywords: []
---

# പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ 

> **Lead Summary:** **തിരുവനന്തപുരം**: പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കയറി മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. അശ്രദ്ധവും നിരുത്തരവാദപരവുമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. റാപ്പിഡ് റെസ്‌പോൺസ് ടീമിലെ മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പരാതി നൽകാനെന്ന വ്യാജേന എത്തിയവരെ തിരിച്ചറിയാതെ ഗേറ്റ് തുറന്ന് കൊടുത്തത് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

## Article Content

**തിരുവനന്തപുരം**: പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കയറി മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. അശ്രദ്ധവും നിരുത്തരവാദപരവുമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. റാപ്പിഡ് റെസ്‌പോൺസ് ടീമിലെ മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പരാതി നൽകാനെന്ന വ്യാജേന എത്തിയവരെ തിരിച്ചറിയാതെ ഗേറ്റ് തുറന്ന് കൊടുത്തത് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വണ്ടിപ്പെരിയാർ കേസിലെ വീഴ്ച ആരോപിച്ചാണ് മഹിളാ മോർച്ച പ്രവർത്തകർ ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ തള്ളിക്കയറിയത്. ഡിജിപി വീട്ടിലുള്ള സമയത്താണ് പത്തോളം പ്രവർത്തകർ പൊലീസിനെ മറികടന്ന് അകത്തെത്തിയത്. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171608/thiruvananthapuram)