---
title: "ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ"ഓർമ്മച്ചെപ്പ് "എന്ന പേരിൽ വയോജന സംഗമം നടത്തി "
english_title: "Get together"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171613/get-together"
published_at: "2023-12-23T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65869d714f641_IMG-20231223-WA0004.jpg"
keywords: []
---

# ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ"ഓർമ്മച്ചെപ്പ് "എന്ന പേരിൽ വയോജന സംഗമം നടത്തി 

> **Lead Summary:** > **ഇരിട്ടി**: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ വയോജന സംഗമം "ഓർമ്മച്ചെപ്പ് " നഗരസഭ ചെയർപേഴ്സൺ കെ .ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഫ്ലാക്കൺ പ്ലാസയിൽ വച്ചു നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

> **ഇരിട്ടി**: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ വയോജന സംഗമം "ഓർമ്മച്ചെപ്പ് " നഗരസഭ ചെയർപേഴ്സൺ കെ .ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഫ്ലാക്കൺ പ്ലാസയിൽ വച്ചു നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോയ, വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.ബൽക്കീസ്, കൗൺസിലർമാരായ വി.പി.അബ്ദുൾറഷീദ്, വി.ശശി, എ.കെ.ഷൈജു, പി. സീനത്ത് ഐസിഡിഎസ് സുപ്പർവൈസർ ജിസ്മി അഗസ്റ്റിൻ പദ്ധതി വീശദീകരിച്ചു.

സിഡിഎസ്സ് ചെയർ പേഴ്സൺ നിധിന കെ. നന്ദി പറഞ്ഞു. പുന്നാട് പൊലിക അവതരിപ്പിച്ച നാടൻ പാട്ട്, വയോജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവയും ഓർമ്മച്ചെപ്പ് പരിപാടിക്ക് മികവേകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171613/get-together)