---
title: "ആലപ്പുഴയിലെ കൊലപാതകം: പൊലിസിനെ രാഷ്ട്രിയ വൽക്കരിച്ചതിൻ്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ"
english_title: "Murder in Alappuzha: The result of politicizing the police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17165/Murder-in-Alappuzha-The-result-of-politicizing-the-police"
published_at: "2021-12-21T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c18e0f8b2c8_Screenshot_20211221_133529.jpg"
keywords: []
---

# ആലപ്പുഴയിലെ കൊലപാതകം: പൊലിസിനെ രാഷ്ട്രിയ വൽക്കരിച്ചതിൻ്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

> **Lead Summary:** കണ്ണൂർ: ആലപ്പുഴയിലെ കൊലപാതകം പൊലിസിനെ രാഷ്ട്രിയ വൽക്കരിച്ചതിൻ്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കണ്ണുർ ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 'പൊലിസ് പരാജയപ്പെട്ടുവെന്നത് പ്രതിപക്ഷം ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണമല്ല മറിച്ചു കേരളം അപകടകരമായ അവസ്ഥയിലുടെയാണ് പോകുന്നത് എന്നതിൻ്റെ മുന്നറിയിപ്പാണ്.എസ്.ഡി.പി ഐ യും ആർ.എസ്.എസും പരസ്പരം പാലൂട്ടി വളർത്തുന്ന വർഗീയ ശക്തികളാണ് കഴിഞ്ഞ ആറുമാസക്കാലമായി തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം കേരളത്തിൽ സ്പേസ് ഇല്ലാതെയായ പാർട്ടിയാണ് ബി.ജെ.പി അവർക്ക് സ്പേസുണ്ടാക്കി കൊടുക്കുന്ന പണിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

## Article Content

കണ്ണൂർ: ആലപ്പുഴയിലെ കൊലപാതകം പൊലിസിനെ രാഷ്ട്രിയ വൽക്കരിച്ചതിൻ്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കണ്ണുർ ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 'പൊലിസ് പരാജയപ്പെട്ടുവെന്നത് പ്രതിപക്ഷം ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണമല്ല മറിച്ചു കേരളം അപകടകരമായ അവസ്ഥയിലുടെയാണ് പോകുന്നത് എന്നതിൻ്റെ മുന്നറിയിപ്പാണ്.എസ്.ഡി.പി ഐ യും ആർ.എസ്.എസും പരസ്പരം പാലൂട്ടി വളർത്തുന്ന വർഗീയ ശക്തികളാണ് കഴിഞ്ഞ ആറുമാസക്കാലമായി തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം കേരളത്തിൽ സ്പേസ് ഇല്ലാതെയായ പാർട്ടിയാണ് ബി.ജെ.പി അവർക്ക് സ്പേസുണ്ടാക്കി കൊടുക്കുന്ന പണിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

പരസ്പരം പാലൂട്ടി വളരുന്ന വർഗീയ ശക്തികളാണ് എസ്.ഡി.പി.ഐയും ആർ.എസ്.എസും ന്യുനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയെയും ഒരേ പോലെ എതിർക്കുന്ന നിലപാടാണ് യു.ഡി.എഫിൻ്റെത്.സംസ്ഥാനത്ത് ഇൻ്റലിജൻസ് സംവിധാനം പരാജയപ്പെട്ടിരിക്കുകയാണ് രാഷ്ട്രീയ ഇടപെടലുകളിലൂടെ പൊലിസിൻ്റെ ഘടന തന്നെ സി.പി.എം മാറ്റിയിരിക്കുകയാണ് ഓരോ പ്രദേശത്തും ഏരിയാ കമ്മിറ്റികളാണ് പൊലിസിനെ നിയന്ത്രിക്കുന്നത്.പോലിസിനെ നിയന്ത്രിക്കുന്ന പാർട്ടി ഗുണ്ടകൾക്കു വേണ്ടിയാണ് ഇടപെടുന്നത് സ്ത്രികളോടും കുട്ടികളോടും പൊലിസ് എങ്ങനെയാണ് പെരുമാറുന്നതെന്ന് ആലുവയിൽ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി തന്നെ പറഞ്ഞതാണ്.

ഇത്രമാത്രം പൊലിസ് കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയ കാലമുണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവനന്തപുരത്ത് ഗുണ്ടകൾ നടത്തിയ കൊലപാതകം ആരെയും ഞെട്ടിക്കുന്നതാണ് ഇത്രമാത്രം ക്രൂരമായ കൊലപാതകമാണ് കേരളത്തിൽ നടക്കുന്നത്. ഒരു കാലത്ത് ജയിലിൽ കിടന്ന വരെല്ലാം ഇപ്പോൾ പുറത്താണുള്ളത്.രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇരയായി മാറുന്നത് നിരപരാധികളുമുണ്ട്. അഭിമന്യുവധക്കേസിലെ ഒന്നാം പ്രതിയെ അറസ്റ്റു ചെയ്യാതെ എസ്.ഡി.പി.ഐയുമായി ഒത്തുകളിച്ച സർക്കാരാണിത് ഒടുവിൽ കർണാടകയിൽ കൊ വിഡായതിനാൽ പ്രതി കേരളത്തിൽ വന്നു കീഴടങ്ങുകയായിരുന്നു.

ഞങ്ങളുടെ പ്രവർത്തകൻ പുന്ന നൗഷാദിനെ കൊന്ന കേസിലെ എസ്.ഡി.പി.ഐ പ്രവർത്തകരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയെയും കോട്ടയത്ത് ബി.ജെ.പിയെയും ഞങ്ങളെ മുൻസിപ്പൽ ഭരണത്തിൽ നിന്നും താഴെയിറക്കാൻ കൂട്ടുകൂടിയ പാർട്ടിയാണ് സി.പി.എമെന്നും വി.ഡി സതീശൻ പറഞ്ഞു കെ.റെയിൽ പദ്ധതിക്കു വേണ്ടി ബലം പ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കൽ സർക്കാർ അടിയന്തിരമായി അവസാനിപ്പിക്കണം ആലുവയിലൊക്കെ സ്ത്രീകൾ ആത്മഹത്യ വരെ ചെയ്യാൻ ശ്രമിക്കുന്ന അവസ്ഥയുണ്ടായി. കെ. റെയിൽ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ രണ്ടു മണിക്കൂർ പോലും അനുവദിക്കാൻ ഭരണപക്ഷം തയ്യാറായില്ല രണ്ടാം ഘട്ട സമരത്തെ കുറിച്ചു യു.ഡി.എഫ് ഉടൻ ആലോചിക്കുമെന്നും ബലം പ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കൽ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17165/Murder-in-Alappuzha-The-result-of-politicizing-the-police)