---
title: "താമരശ്ശേരി ചുരത്തിൽ ഗതാഗതം സാധാരണ നിലയിലായി"
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171652/thamarassery"
published_at: "2023-12-23T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586b5922eb32_IMG-20231223-WA0009.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ ഗതാഗതം സാധാരണ നിലയിലായി

> **Lead Summary:** **കൽപ്പറ്റ**: താമരശ്ശേരി ചുരം ആറാം വളവിൽ ലോറി കുടുങ്ങിയുണ്ടായ ഗതാഗത പ്രശ്നം പരിഹരിച്ചു. മണിക്കൂറുകൾക്ക് ശേഷം താമരശ്ശേരി ചുരത്തിൽ ഗതാഗതം സാധാരണ നിലയിലായി.

## Article Content

**കൽപ്പറ്റ**: താമരശ്ശേരി ചുരം ആറാം വളവിൽ ലോറി കുടുങ്ങിയുണ്ടായ ഗതാഗത പ്രശ്നം പരിഹരിച്ചു. മണിക്കൂറുകൾക്ക് ശേഷം താമരശ്ശേരി ചുരത്തിൽ ഗതാഗതം സാധാരണ നിലയിലായി.

പുലർച്ചെ താമരശ്ശേരി ചുരം ആറാം വളവിൽ 14 ചക്ര ചരക്ക് ലോറിയുടെ ആക്സിൽ ഒടിഞ്ഞതിനാൽ ചുരത്തിൽ വലിയ തോതിൽ ഭാഗിഗമായ ഗതാഗത തടസ്സം നേരിട്ടിരുന്നു പുലർച്ചെ ഒരു മണിയോടെ തുടങ്ങിയ ഗതാഗത തടസ്സം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ശേഷമാണ് നേരെയായത്.

ലോറിയുടെ കമ്പനി വർക്ക് ഷോപ്പിൽ നിന്നും സ്പെയർ പാർട്സ് എത്തിച്ചതിന് ശേഷമാണ് വാഹനം മാറ്റിയത്. അവധി ദിവസമായതുകൊണ്ട്  വാഹനങ്ങൾ വളരെ കൂടുതലായതിനാൽ മണിക്കൂറുകൾ യാത്രക്കാർ ചുരത്തിൽ കുടുങ്ങി.

പോലീസും, ചുരം എൻ. ആർ.ഡി.എഫ് പ്രവർത്തകരും ഗതാഗത നിയന്ത്രണത്തിനായി സ്ഥലത്തുണ്ടായിരുന്നു.കഴിഞ്ഞ പൂജാ അവധി സമയത്തും സമാനമായ ഗതാഗത തടസ്സമുണ്ടായിരുന്നു.

ബദൽ പാതകളൊന്നും യാഥാർത്ഥ്യമാകാത്തതിനാൽ ഗതാഗത കുരുക്കൊരു പതിവ് സംഭവമായി മാറിയിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171652/thamarassery)