---
title: "സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പുഴയറിവ് യാത്ര നടത്തി"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171685/kelakam"
published_at: "2023-12-23T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586d6403d1b6_IMG-20231223-WA0033.jpg"
keywords: []
---

# സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പുഴയറിവ് യാത്ര നടത്തി

> **Lead Summary:** **കേളകം**: സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പുഴയറിവ് യാത്ര നടത്തി. പിടിഎ പ്രസിഡണ്ട് എംപി സജീവൻ, പവിത്രൻ ഗുരുക്കൾ, പ്രിൻസിപ്പാൾ ഗീവർഗീസ് എൻ ഐ, കുമാരി അയോണ എന്നിവർ സംസാരിച്ചു.

## Article Content

**കേളകം**: സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പുഴയറിവ് യാത്ര നടത്തി. പിടിഎ പ്രസിഡണ്ട് എംപി സജീവൻ, പവിത്രൻ ഗുരുക്കൾ, പ്രിൻസിപ്പാൾ ഗീവർഗീസ് എൻ ഐ, കുമാരി അയോണ എന്നിവർ സംസാരിച്ചു.

കേളകം കമ്പിപ്പാലം ജംഗ്ഷനിൽ നിന്നും ബാവലിപ്പുഴയുടെ തീരത്തുകൂടി ആരംഭിച്ച യാത്രയിൽപവിത്രൻ ഗുരുക്കൾ ക്ലാസുകൾ നൽകി അപൂർവ ഇനം സസ്യങ്ങളെയും ജലജീവികളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപകരായ കെ വി ബിജു, സ്മിത കേളോത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171685/kelakam)